കൊച്ചി : മരണാനന്തര കര്‍മ്മങ്ങള്‍ വ്യക്തിയുടെ വിശ്വാസ പ്രകാരം നടത്താന്‍ നിയമ നിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ട് മുസ്‌ളീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഭരണഘടനയനുസരിച്ച് ഏതൊരു വ്യക്തിക്കും തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാനും തന്റെ മരണാനന്തര കര്‍മ്മങ്ങള്‍ എങ്ങനെ നടത്തണമെന്ന് നേരത്തെ തീരുമാനിക്കാനും അവകാശമുണ്ട്. എന്നാല്‍ അടുത്തിടെ മരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നജ്മല്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നടത്തിയതെന്ന്ഹര്‍ജിയില്‍ പറയുന്നു.
ടി.എന്‍. ജോയി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നജ്മല്‍ ബാബു മതം മാറി ഇസ്‌ളാം മതം സ്വീകരിച്ച വ്യക്തിയാണ്. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ ഈ വിശ്വാസ പ്രകാരമല്ല നടന്നതെന്നും ഇത്തരത്തില്‍ ഒരാള്‍ മതംമാറിയാല്‍ അയാളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.
















