ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക പ്രിയ രമണിയ്‌ക്കെതിരെ കേന്ദ്രമന്ത്രി എം.ജെ അക്‌ബര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എം.ജെ അക്ബര്‍ പറഞ്ഞിരുന്നു.
തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ തന്റെ യശസ്സിനും സല്‍പ്പേരിനും വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















