മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍നിന്നു വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരിക്ക്. തിങ്കളാഴ്ച രാവിലെ മുംബൈയില്‍ നിന്നും ദല്‍ഹിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്ന വിമാനത്തില്‍നിന്നു വീണാണ് എയര്‍ ഹോസ്റ്റസിനു പരിക്കേറ്റത്.
മുംബൈ ചത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. എഎല്‍ 864 വിമാനത്തില്‍നിന്നാണ് അമ്പത്തിമൂന്നുകാരിയായ എയര്‍ ഹോസ്റ്റസ് വീണത്. വിമാനത്തിന്റെ വാതില്‍ അടയ്‌ക്കുന്നതിനിടെയായിരുന്നു സംഭവം. ഇവരെ നനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
















