Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീഷണി ഏല്‍ക്കുന്നില്ല; വിശ്വാസികള്‍ക്കെതിരെ അടവുനയവുമായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 06:10 am IST
in Kerala

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് കുടുംബങ്ങളില്‍ നിന്ന് പോലും സ്ത്രീകള്‍ അടക്കമുള്ളവര്‍ ശരണമന്ത്രങ്ങളുമായി തെരുവിലിറങ്ങുന്ന സാഹചര്യത്തില്‍ അയ്യപ്പവിശ്വാസികള്‍ക്കെതിരെ അടവുനയവുമായി സിപിഎം രംഗത്തിറങ്ങി. ഒരുഭാഗത്ത് വിശ്വാസങ്ങളെ അവഹേളിക്കുകയും മറുഭാഗത്ത് വിവിധ സമുദായ നേതാക്കളെ പ്രീണിപ്പിച്ച് സര്‍ക്കാരിനെതിരെ ഉയരുന്ന ജനരോഷത്തെ മറികടക്കുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോള്‍ സിപിഎമ്മിന്റേത്. 

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവര്‍ സന്ദര്‍ശിക്കുന്നതും സിപിഎം എക്കാലവും തള്ളി പറഞ്ഞിരുന്ന നായര്‍ സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ സേവനങ്ങളെ വാഴ്‌ത്തി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയതും ഈ അടവ് നയത്തിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. 

ആദ്യഘട്ടങ്ങളില്‍ നാമജപഘോഷയാത്രകളുമായി സഹകരിക്കരുതെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം പാര്‍ട്ടി അനുഭാവികളെയും, പാര്‍ട്ടി കുടുംബങ്ങളെയും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിത്തുടങ്ങിയതോടെ നേതൃത്വം ധര്‍മ്മസങ്കടത്തിലായി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ സമ്മര്‍ദ്ദം ചെലുത്തി അവരുടെ കുടുംബാംഗങ്ങളെ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. 

എസ്എന്‍ഡിപി യോഗം, കെപിഎംഎസ്, ധീവരസഭ, വിശ്വകര്‍മ്മസഭ ഉള്‍പ്പടെയുള്ള പിന്നാക്ക സമുദായസംഘടനകളിലെ അണികളില്‍ വ്യാജപ്രചാരണം നടത്തി സര്‍ക്കാരിന് അനുകൂലമാക്കാനുള്ള പരിശ്രമങ്ങളും ഫലം ചെയ്തില്ല. നാമജപഘോഷയാത്രകളിലടക്കം എസ്എന്‍ഡിപി യോഗത്തിന്റെ താലൂക്ക് യൂണിയന്‍ നേതാക്കളും ശാഖാ ഭാരവാഹികളും സജീവമാണ്. കാലങ്ങളായി സിപിഎമ്മിനൊപ്പം പരസ്യമായി നിലകൊണ്ടവര്‍ പോലും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് പാര്‍ട്ടി നേതൃത്വം.

ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തിയ സമ്മേളനങ്ങളില്‍ പങ്കാളിത്തം തീരെ കുറഞ്ഞതും തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ നാമജപഘോഷയാത്രകള്‍ നടത്തുന്നതിന് തങ്ങള്‍ എതിരല്ലെന്നും, സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രധാന സംഘാടക സ്ഥാനത്ത് നിന്ന് മാറ്റി സഹകരിക്കണമെന്നുമാണ് പല പ്രദേശങ്ങളിലും സിപിഎം ആവശ്യപ്പെടുന്നത്. 

കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണച്ചവര്‍ പോലും ഇടതുപക്ഷത്തെ പരസ്യമായി തള്ളി പറയുന്ന സ്ഥിതിവിശേഷമാണുള്ളത്.  മുഴുവന്‍ മത, സാമുദായിക സംഘടനകളെയും തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന തന്ത്രമാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സമര്‍ഥമായി പയറ്റി വിജയിപ്പിച്ചത്. ഈ തന്ത്രം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലടക്കം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കും ശബരിമല വിഷയം തിരിച്ചടിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.