തിരുവനന്തപുരം: ബിജെപിയുടെ ലോങ് മാർച്ച് തിരുവനന്തപുരത്ത് പര്യടനം തുടങ്ങി. ആറ്റിങ്ങൾ ആലങ്കോട് നിന്നും തുടങ്ങിയ ജാഥ സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു. കുപ്രചരണം കൊണ്ട് സമരം പൊളിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി ശ്രീധരൻപിള്ള പറഞ്ഞു. നാളെ സെക്രട്ടറിയേറ്റ് മാർച്ചോടെ സമരം അവസാനിക്കും.
















