റായ്പുര്‍: ഛത്തീസ്ഗഡിലെ രജനാംദ്ഗാവിൽ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര് മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രസന്ദർശനം കഴിഞ്ഞ് ടോംഗര്ഗഡില്നിന്നും ഭിലായിലേക്കു പോകുന്നവഴിയിലാണ് അപകടം. തലസ്ഥാന നഗരിയായ റായ്പൂരിൽ നിന്നും 70 കിലോമീറ്റർ അകലെവച്ചാണ് അപകടം നടന്നത്.
















