തിരുവനന്തപുരം: ബ്രൂവറി അനുമതി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നവകേരള നിര്‍മിതിക്കിടെ വിവാദം ഒഴിവാക്കാനാണ് അനുമതി റദ്ദാക്കിയതെന്നാണ് ഉത്തരവില്‍ പറയുന്നത്. ബ്രൂവറി അനുമതിക്ക് മാനദണ്ഡം തയാറാക്കാന്‍ പുതിയ സമിതി രൂപീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ബ്രൂവറികള്‍ക്കും ബോട്ട്‌ലിങ് കോമ്പൗണ്ടിങ് ആന്റ് ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കും അനുമതിക്കു വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങള്‍ സമിതി തയാറാക്കും. സമിതി റിപ്പോര്‍ട്ട് 31നകം നല്‍കണം.
പുതിയ യൂണിറ്റുകള്‍ അനുവദിക്കാനുള്ള നിലപാട് തുടരും. ഒന്നിച്ചുനില്‍ക്കേണ്ട ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ആശയകുഴപ്പം പാടില്ല. പ്രതിപക്ഷ ആരോപണം ശരിവയ്‌ക്കലല്ല, നാടിന്റെ താല്‍-പര്യം സംരക്ഷിക്കാന്‍ ചെറിയ വിട്ടുവീഴ്ചയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
















