Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടുംബശ്രീ വായ്‌പ; വീട്ടമ്മമാര്‍ക്ക് പുതിയ കുരുക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 06:30 am IST
in Kerala

കൊച്ചി: പ്രളയദുരിതത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴിയുള്ള ഒരുലക്ഷം രൂപയുടെ വായ്‌പ വീട്ടമ്മമാര്‍ക്ക് കൂടുതല്‍ കുരുക്കാകുന്നു. 

കുടുംബശ്രീ വഴി ഒരു ലക്ഷംരൂപ വരെ പലിശരഹിതമായി വായ്‌പ നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രളയം പിന്നിട്ട് രണ്ടുമാസം കഴിയുമ്പോഴും വായ്‌പ ലഭിച്ചില്ല. 

ഒരു ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങി നല്‍കാമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറി. 

പ്രളയത്തിന് ശേഷം തിരികെ വീട്ടിലേക്കെത്തിയവര്‍ കടം വാങ്ങിയും പണയം വച്ചും ഗൃഹോപകരണങ്ങള്‍ വാങ്ങിയിരുന്നു. അതിനാല്‍ പുതിയ നിര്‍ദേശത്തിനെതിരെ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുയര്‍ന്നു. 

ഇതോടെ തീരുമാനം സര്‍ക്കാര്‍ വീണ്ടും തിരുത്തി. ഇപ്പോള്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം കുടുംബശ്രീ വഴി നല്‍കുന്ന പ്രത്യേക ഫോറത്തില്‍ നഷ്ടമായ സാധനങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണം. 

അത് സിഡിഎസ്സിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് വിലയിരുത്തി ബാങ്കില്‍ സമര്‍പ്പിക്കും. പിന്നീട് ബാങ്ക് നടത്തുന്ന അന്വേഷണത്തിന് ശേഷമാണ് എത്ര തുക വരെ അനുവദിക്കാമെന്ന് തീരുമാനിക്കുന്നത്. 

നിലവില്‍ കുടുംബശ്രീ വായ്‌പ എടുത്തിട്ടുണ്ടെങ്കില്‍ അടച്ചു തീരാനുള്ള തുക പിടിച്ച ശേഷം ബാക്കി മാത്രമേ നല്‍കുകയുള്ളു. ഫലത്തില്‍ ഇതുകൊണ്ട് വീട്ടമ്മമാര്‍ക്ക് ഒരു പ്രയോജനവുമില്ല. 

കുടുംബശ്രീ അംഗങ്ങളായ ഭൂരിഭാഗം വീട്ടമ്മമാരും വായ്‌പ എടുത്തിട്ടുണ്ട്. പുതിയ വായ്‌പ എടുത്തവര്‍ക്കു പോലും ഈ നിബന്ധന ബാധകമാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ലഭിക്കുന്ന തുകയില്‍ ഭീമമായ തുക കുടിശ്ശിക ഇനത്തില്‍ ബാങ്ക് തന്നെ പിടിക്കും.

പലിശ രഹിത വായ്‌പയെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച പദ്ധതിക്ക് ബാങ്ക് ഈടാക്കുന്നത് 11 ശതമാനം പലിശ. പലിശ രഹിതമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് ഒന്‍പത് ശതമാനമെന്നു പറഞ്ഞു. എന്നാല്‍ 11 ശതമാനത്തില്‍ കുറച്ച് നല്‍കാന്‍ സാധിക്കില്ലെന്നാണ് സംസ്ഥാന ബാങ്കേഴ്‌സ് സമിതി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 

നാലുവര്‍ഷമാണ് തിരിച്ചടവ് കാലാവധി. കുടിശ്ശിക ഇല്ലാതെ പണം അടച്ച് തീര്‍ക്കുമ്പോള്‍ പലിശ സബ്‌സിഡിയായി തിരികെ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പ്രളയത്തിന് ശേഷം സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പലതും തട്ടിപ്പായി മാറിയിരുന്നു. അതിനാല്‍ പലിശ തിരികെ ലഭിക്കുമെന്ന പ്രഖ്യാപനത്തെയും വീട്ടമ്മമാര്‍ സംശയത്തോടെയാണ് കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.