Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനവികാരം ഉള്‍ക്കൊള്ളാത്ത മുഖ്യമന്ത്രി രാജിവെക്കണം: ശബരിമല അയ്യപ്പ സേവാ സമാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 03:24 am IST
in Kerala

ന്യൂദല്‍ഹി: കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ വികാരങ്ങള്‍ക്ക് ഒരു മാന്യതയും കല്‍പ്പിക്കാത്ത മുഖ്യമന്ത്രിക്കു ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണെന്നും പിണറായി എത്രയും പെട്ടെന്ന് രാജി വെച്ച് ഒഴിയണമെന്നും ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ ആവശ്യപ്പെട്ടു. 

കേരളത്തിലെ വിവിധ ഹിന്ദു ജാതി സംഘടനകളും, ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളും പ്രധാന രാഷ്‌ട്രീയപാര്‍ട്ടികളും സുപ്രീംകോടതി വിധിക്കെതിരെ രംഗത്ത് വന്നിരിക്കയാണ്. ഭക്തന്മാരുടെ വിശ്വാസങ്ങളില്‍ ക്ഷതമേല്‍പ്പിക്കുന്ന ഈ വിധി പുനഃപരിശോധനക്ക് വിധേയമാകേണ്ടതാണെന്ന് അവരെല്ലാം പറഞ്ഞു കഴിഞ്ഞു. കേസില്‍ കക്ഷി ചേര്‍ന്നവരെല്ലാം റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചു കഴിഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ അധികാരത്തിലെത്തിയ പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയും ജനവികാരത്തിനു മാന്യത കല്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ഈറോഡ് രാജന്‍ ചോദിച്ചു.

വിധി പ്രഖ്യാപനം വന്ന സപ്തംബര്‍ 28 മുതല്‍ കേരളത്തിലെ വിശ്വാസികളായ ജനങ്ങള്‍ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ തെരുവിലിറങ്ങി പോരാടുകയാണ്. കേരളത്തെയും ഭാരതത്തെയും കടന്ന് ശബരിമല ആചാര സംരക്ഷണത്തിനായുള്ള പ്രാര്‍ഥനാ യോഗങ്ങളും സമരപരിപാടികളും ലോകത്തിന്റെ പല കോണുകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഇത് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകളും സര്‍ക്കാരും തയ്യാറായില്ലെങ്കില്‍, കേരളത്തിന്റെ  അവസാനത്തെ മുഖ്യമന്ത്രി എന്ന ഖ്യാതി പിണറായി വിജയനില്‍ നിലനില്‍ക്കുമെന്നും ഈറോഡ് രാജന്‍ അഭിപ്രായപ്പെട്ടു. 

‘പണ്ഡിതന്മാരുടെയും ആചാര്യന്മാരുടെയും അഭിപ്രായം അന്വേഷിച്ചറിയാന്‍ ഒരു കമ്മീഷനെ നിയോഗിക്കണമെന്നതായിരുന്നു സര്‍ക്കാരിന്റെ താല്‍പ്പര്യം’ എന്ന് പ്രസ്താവിച്ച മുഖ്യമന്ത്രിയുടെ നിലപാടില്‍ സത്യമുണ്ടെങ്കില്‍, എന്തുകൊണ്ട് ഈ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ ശ്രമിച്ചില്ല? ഒരു ഓര്‍ഡിനന്‍സിലൂടെ സുപ്രീംകോടതി വിധി ഉടനടി നടപ്പാക്കുന്നതില്‍ നിന്നും പിന്തിരിയാന്‍ തുനിയുന്നില്ല? ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 

നിയമയുദ്ധത്തിന് തുനിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ, അതില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തുന്ന സ്വരമുയര്‍ത്തിയത് ലോകം കണ്ടതാണ്. പി.കെ. ശ്രീമതിയും, ജി. സുധാകരനും ജനവികാരങ്ങള്‍ക്കെതിരെ നടത്തുന്ന താന്തോന്നിത്തരമുള്ള പ്രസ്താവനകളില്‍ നിന്നും അവരെ മാറ്റി നിര്‍ത്തി അടങ്ങിയിരിക്കാന്‍ പറയാന്‍ കഴിയാത്ത ഇരട്ട ചങ്കെനെന്നു സ്വയം അവകാശപ്പെടുന്ന മുഖ്യമന്ത്രി ആരുടെയോ കൈകളിലെ പാവയാണെന്ന് ജനങ്ങള്‍ക്ക് തോന്നി തുടങ്ങിയിരിക്കുന്നു. ധര്‍മബോധം അല്‍പ്പമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അദ്ദേഹം ഉടനെ രാജി വെക്കണമെന്നും ഈറോഡ് രാജന്‍ പറഞ്ഞു.

ശബരിമല അയ്യപ്പ സേവാ സമാജം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

പുതിയ വാര്‍ത്തകള്‍

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.