ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ജനവികാരം മാനിക്കാതെ ഒരു തീരുമാനവും എടുക്കരുത്. ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധിന്യായമാണ് ശരിയെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
സ്ത്രീകൾ ഇത്തരത്തിൽ പ്രതിഷേധവുമായെത്തുമെന്നു കോടതി ചിന്തിച്ചിട്ടുണ്ടാവില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഇത്തരം വിധികൾ ജനവികാരം മനസിലാക്കാതെ എടുക്കാൻ പാടില്ല. ശബരിമലയിൽ സ്ത്രീ പ്രവേശനം നടന്നാൽ ദൈവകോപമുണ്ടാകുമെന്നാണ് പ്രതിഷേധക്കാർ ഭയക്കുന്നത്. കേരളത്തിലെ പ്രളയത്തെപ്പോലും അതിനു കാരണമായി കാണുന്നവരുണ്ട്.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിച്ച സുപ്രീം കോടതി ബഞ്ചിൽ വിശ്വാസങ്ങൾ സംരക്ഷിക്കണെമന്ന നിലപാടായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്ര എടുത്തിരുന്നത്.
















