Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമുക്കുനാമേ പണിവതുനാകം നരകവുമതുപോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 02:50 am IST
in Samskriti

മനസ്സാണ് എല്ലാ ചിന്തകളുടെയും കര്‍മത്തിന്റെയും കര്‍മഫലത്തിന്റെയും ആധാരം. മനസ്സ് നന്മ നിറഞ്ഞതാണെങ്കില്‍ സ്വാഭാവികമായും ചിന്തകളും നന്മ നിറഞ്ഞതാകും. കടല്‍വെള്ളം തെളിഞ്ഞതാണെങ്കില്‍ അതില്‍നിന്നുയരുന്ന തിരമാലകളും തെളിഞ്ഞതായിരിക്കും. സന്മനസ്സില്‍നിന്ന് സത്ചിന്തകളേ ഉയരൂ. ദുര്‍മനസ്സില്‍ നിന്ന് ദുഷ്ചിന്തകളും.

എല്ലാ കര്‍മങ്ങളും പ്രവര്‍ത്തികളും ചിന്തകളുടെ അടിസ്ഥാനത്തിലായതിനാല്‍ അവ സത്ചിന്തകളാണെങ്കില്‍ അതിന്റെയടിസ്ഥാനത്തിലുള്ള കര്‍മങ്ങളും സത്കര്‍മങ്ങളായിരിക്കും. ഇനിയൊന്നു പൂരിപ്പിച്ച് വായിച്ച് നോക്കുക. ”ഞാന്‍ നിരന്തരം ചെയ്യുന്ന സത്കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടും എന്നേ വരൂ.” താന്‍ താന്‍ നിരന്തരം ചെയ്യുന്ന ദുഷ്‌കര്‍മങ്ങളും താന്‍ താന്‍ അനുഭവിച്ചീടും എന്നേ വരൂ. സിദ്ധാന്തം ശാസ്ത്രീയമാണ്, യുക്തി ഭദ്രമാണ്, ബുദ്ധിക്കു നിരക്കുന്നതാണ്. ഇതാണ് ഭാരതീയസംസ്‌കാരം. ആ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ന്നതിനെ കാലം തന്നെ നിലനിര്‍ത്തും. അതിനു കാരണം അതാണ് പ്രകൃതിയുടെ നിയമം.

 ഓരോ കര്‍മത്തിനും കര്‍മഫലമുണ്ട്. അതില്‍ സത്കര്‍മഫലവുമുണ്ട് ദുഷ്‌കര്‍മഫലവുമുണ്ട്. അതിനു രണ്ടിനും പ്രതിഫലവുമുണ്ട്. കര്‍മത്തിന്റെ പ്രതിഫലത്തെ തിന്മയില്‍നിന്ന് നന്മയിലേക്കുയര്‍ത്തണം. അതു വേണമെങ്കില്‍ ദുഷ്‌കര്‍മത്തെ സത്കര്‍മമാക്കി മാറ്റണം. അതിനായി ദുഷ്ചിന്തകളെ സത്ചിന്തകളാക്കണം. അതിനൊരു വഴിയേയുള്ളൂ. ദുര്‍മനസ്സിനെ സന്മനസ്സാക്കണം. അത് ഇന്നാരംഭിക്കണം.

 നമുക്ക് നമ്മുടെ അമ്മയേയും അച്ഛനേയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. ആണായിട്ടു ജനിക്കണമോ പെണ്ണായിട്ട് ജനിക്കണമോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവുമില്ല. എവിടെ എപ്പോള്‍ എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവുമില്ല. ഒരു ധന്യമായ സ്വാതന്ത്ര്യം നമുക്ക് ജഗദീശ്വരന്‍ തന്നിരിക്കുന്നതാണ്. നമ്മുടെ മനസ്സിനെ ധന്യമായിത്തന്നെ നിലനിര്‍ത്തുകയെന്നത്. അല്ലെങ്കില്‍ ഇന്നലെവരെ തിന്മനിറഞ്ഞ മനസ്സായിരുന്നു നമുക്കുണ്ടായിരുന്നതെങ്കില്‍ ഇന്നു മുതല്‍ക്കതിനെ നന്മ നിറഞ്ഞതാക്കുകയെന്നത്.

 അകത്ത് വയലന്റ് ചേഞ്ചും പുറത്ത് സയലന്റ് ചേഞ്ചും ഉണ്ടാക്കാന്‍ സാധിച്ചാല്‍ അതിന് നമ്മെ സമഗ്രമായി സമ്പൂര്‍ണമായി മാറ്റാനാകും. ഭാരതീയ പൈതൃകത്തില്‍ പാപത്തിനും പുണ്യത്തിനും ഈശ്വരനുമായി ബന്ധമില്ല. ഈശ്വരന്‍ ഒരു . വിധികര്‍ത്താവല്ല. പ്രകൃതിയാണ്, നമുക്ക്, നമ്മുടെ കര്‍മഫലത്തിന്റെ പ്രതിഫലം തരുന്നത്. അതാണ് ഭാരതീയ പൈതൃക വിവരണവും, ആധുനിക ശാസ്ത്ര പ്രഖ്യാപനവും ഇതാണ് ഹിന്ദു ധര്‍മവും മറ്റു ധര്‍മങ്ങളും തമ്മിലുള്ള വ്യത്യാസം. പ്രകൃതിയുടെ ശിക്ഷയും രക്ഷയും കര്‍മത്തിന്റെയും കര്‍മഫലത്തിന്റെയും അടിസ്ഥാനത്തിലുള്ളത് മാത്രമാണ്.

 ഒന്നുകൂടി പറഞ്ഞാല്‍, സന്മനസ്സില്‍ നിന്ന് സത്ചിന്തകള്‍, അതില്‍നിന്ന് സത്കര്‍മങ്ങള്‍, അതില്‍നിന്ന് സത്കര്‍മഫലങ്ങളും പ്രതിഫലങ്ങളും. ഇതുതന്നെ വീണ്ടുമെഴുതിയാല്‍ സന്മനസ്സ്-സത്ചിന്തകള്‍-പുണ്യകര്‍മം-പുണ്യം-സ്വര്‍ഗം. ഇതിന്റെ വിപരീതം ദുര്‍മനസ്സ്, ദുഷ്ചിന്തകള്‍, ദുഷ്‌കര്‍മങ്ങള്‍ (അഥവാ പാപകര്‍മങ്ങള്‍), ദുഷ്‌കര്‍മഫലം (അഥവാ പാപം), ദുഷ്‌കര്‍മപ്രതിഫലം (അഥവാ നരകം) ആയിത്തീരുന്നു.

ഇനിയൊന്നുകൂടി വ്യാഖ്യാനിക്കാം. ഇവിടെ നരകത്തെ അഥവാ പാപകര്‍മ പ്രതിഫലത്തെ സ്വര്‍ഗം ആക്കണമെങ്കില്‍ പാപത്തെ പുണ്യമാക്കണം, പാപകര്‍മത്തെ പുണ്യ കര്‍മമാക്കണം, ദുഷ്ചിന്തകള്‍ സത്ചിന്തകളാക്കണം, അതിന് ദുര്‍മനസ്സിനെ സന്മനസാക്കണം. അതാണ് ഭാരതം ലോകത്തിന് കാണിച്ചുകൊടുത്ത ധന്യമായ പന്ഥാവ്. ന അന്യപന്ഥാ വിദ്യതെ അയനായ-ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ല തന്നെ.

 മനസ്സില്‍ മാറ്റം വരുത്തുക. വിപ്ലവകരമായ മാറ്റം അകത്തും പരിണാമാത്മകമായ മാറ്റം പുറത്തും വരണം, വരുത്തണം. അപ്പോള്‍ വ്യക്തമാകും, നമുക്കു നാമേ പണിവതുനാകം നരകവുമതുപോലെയെന്ന്. അപ്പോള്‍ നമ്മുടെ സ്വര്‍ഗവും നരകവും ഈശ്വരന്റെ വരദാനമല്ല, പ്രകൃതിയുടെയും നമ്മുടെ പ്രവൃത്തിയുടെയും വരദാനമാണ്.

 പ്രകൃതി അത് അളന്ന് തൂക്കിത്തരുന്നത് കാലത്തിന്റെ (പ്രതീകാത്മകമായി പറഞ്ഞാല്‍ കാലന്റെ) അഥവാ യാമത്തിന്റെ (യമന്റെ) ഉത്തരവാദിത്ത്വത്തിലും മേല്‍നോട്ടത്തിലുമാണ്. വീണ്ടും നമ്മുടെ വിവരണങ്ങളുടെ നാരായ വേരിലേക്കുവരാം നരകത്തെ സ്വര്‍ഗമാക്കാന്‍-നമുക്കിലുയരാം നടുകില്‍ തിന്നാം നല്‍കുകില്‍ നേടീടാം….! തിന്മയില്‍നിന്ന് നന്മയിലേക്കും, ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കും അശാന്തിയില്‍നിന്നു ശാന്തിയിലേക്കും ഉയരണം, ഉണരണം, വളരണം, മുന്നേറണം, പ്രയാണം ചെയ്യണം. ഇത് മനസ്സിന്റെ ജാഗ്രത്-ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലെ മുന്നേറ്റമാണ്.

 ഇതിനാണ് ഭാരതീയര്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളെഴുതിയത്. അതില്‍ ആയിരക്കണക്കിന് വിഷയങ്ങള്‍ എഴുതിച്ചേര്‍ത്തത്. അത് വിവിധ വീക്ഷണങ്ങളിലൂടെയും തരത്തിലും തലത്തിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി എഴുതി നമുക്ക് തന്ന് വേണ്ടത് നിലവാരമനുസരിച്ച് സ്വീകരിക്കാന്‍ (നിര്‍ദേശിക്കാതെ) പറഞ്ഞതും.

 അതെ/രണ്ടായിരത്തോളം അടിസ്ഥാനഗ്രന്ഥങ്ങള്‍ അതിന് പതിനായിരത്തോളം വ്യാഖ്യാനങ്ങള്‍. ഇവയെല്ലാം സംസ്‌കൃതത്തിലും പിന്നെ ഒരു ലക്ഷത്തോളം ഉപാഖ്യാനങ്ങള്‍ ഭാരതീയമായ 22 ഭാഷകളിലും എഴുതി തന്നത്. പുതിയതായിട്ടെന്തെങ്കിലുമുണ്ടായാല്‍ അതും സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചതും. ഈ ഗ്രന്ഥങ്ങളിലെന്താണുള്ളതെന്നാരു ചോദിച്ചാലും എല്ലാവര്‍ക്കും നല്‍കാനുള്ള ഉത്തരം ഒറ്റവരിയിലൊതുക്കാം. ആയിരക്കണക്കിനാചാര്യന്മാര്‍, ആയിരക്കണക്കിന് വിഷയങ്ങളടങ്ങുന്ന, ആയിരക്കണക്കിന് വര്‍ഷങ്ങളായി നമുക്കു കരുതിവെച്ച ആയിരക്കണക്കിന് ആചാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും സങ്കല്‍പങ്ങളും ഉപഗ്രന്ഥങ്ങളും കഥകളും അനുഭവങ്ങളും സന്ദേശങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളുമാണ്.

 അവയെന്തിനു നല്‍കി? മരണാനന്തരം സ്വര്‍ഗത്തിലേക്കു പോകാനോ നരകത്തിലേക്കു പോകാതിരിക്കാനോ അല്ല. മറിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം ധന്യമായ ഒരു ജീവിതം നയിക്കാനും  നയിപ്പിക്കാനുമാണ്. പ്രയോജനപ്രദമായ, ലക്ഷ്യബോധമുള്ള, ഫലപ്രദമായ, അര്‍ഥവത്തായ ജീവിതം നയിക്കാനുള്ളതാണിവയൊക്കെത്തന്നെ.

 ഓരോ നിമിഷവും നാം ശ്മശാനത്തോടടുക്കുന്നു എന്നോര്‍ക്കണം. ഈ ഭൂമിയില്‍ നാം ശാശ്വതരല്ല. ആരംഭമുള്ള എല്ലാത്തിനും അവസാനവുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ ദിവസം നമ്മള്‍ ഈ ഭൂമിയിലുണ്ടായിരുന്നില്ല. അടുത്ത നൂറ്റാണ്ടില്‍ ഈ ദിവസവും നമ്മളിവിടെയുണ്ടാകില്ല. ജനനത്തിനും മരണത്തിനുമിടയ്‌ക്കുള്ള ഈ ജീവിതത്തില്‍ അറുപതുടണ്‍ ഭക്ഷണം കഴിച്ച് ആര്‍ക്കും പ്രയോജനമില്ലാത്ത ഒരു ജീവിതം നയിക്കരുത്.

ഡോ. എന്‍. ഗോപാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

New Release

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

India

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

പുതിയ വാര്‍ത്തകള്‍

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.