Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിജിലന്‍സ് കുറ്റപത്രം ബാധകമല്ല; കിറ്റ്‌സ് ഡയറക്ടറെ സംരക്ഷിച്ച് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 02:58 am IST
inKerala

തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് വാതോരാതെ പ്രസംഗിക്കുമ്പോഴും വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണകവചമൊരുക്കുകയാണ് ഇടത് സര്‍ക്കാര്‍. കോടിക്കണക്കിന് രൂപ അഴിമതി നടത്തിയ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതി ഇപ്പോഴും സുപ്രധാന തസ്തികയില്‍ തുടരുന്നു. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെടിഡിഎഫ്‌സി) എംഡിയായിരിക്കെ 3.74 കോടിരൂപയുടെ വായ്‌പാതട്ടിപ്പ് നടത്തിയ ഡോ. രാജശ്രീ അജിത്ത് കേരള ടൂറിസം ആന്‍ഡ് ട്രാവല്‍സ് സ്റ്റഡീസ് (കിറ്റ്‌സ്) ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നാണ് ആക്ഷേപം. 

വേണ്ട യോഗ്യതകളില്ലാതെയാണ് രാജശ്രീ അജിത്തിനെ കിറ്റ്സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഇവരുടെ ഡെപ്യൂട്ടേഷന്‍ പുതുക്കിയിട്ടില്ല. ഇത് വിവാദമായതോടെ ഈ വര്‍ഷം അവര്‍ ഡെപ്യൂട്ടേഷന് ശ്രമിച്ചു. സെക്രട്ടറിയേറ്റിലെ നിയമ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവിടങ്ങളില്‍ ഇവരുടെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. വിജിലന്‍സ് കേസിലെ പ്രതിയായ ഇവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന് വകുപ്പുകള്‍ ഫയലില്‍ കുറിച്ചു. എന്നിട്ടും കിറ്റ്‌സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കമൊന്നുമുണ്ടായില്ല. രാജശ്രീ അജിത്തും ഭര്‍ത്താവും അടക്കം ഏഴുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ ഡിസംബര്‍ 12 ന് കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഇവരെ പ്രധാന തസ്തികയില്‍നിന്നും മാറ്റാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ ഉന്നതങ്ങളിലുള്ള സ്വാധീനമാണ് ഇവര്‍ക്ക് സംരക്ഷണമൊരുക്കുന്നതെന്നാണ് ആക്ഷേപം.

രാജശ്രീ അജിത്ത് ഡയറക്ടറായി വന്നതോടെ കിറ്റ്‌സില്‍ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുകയാണെന്നും ആക്ഷേപമുണ്ട്. 200 വര്‍ഷം പഴക്കമുള്ള കെട്ടിടവും ഹാളും ഇവര്‍ പൊളിച്ചുനീക്കി പുനര്‍നിര്‍മിച്ചു. തേക്കിന്‍തടിയില്‍ പാകിയ തറ മാറ്റി കോണ്‍ക്രീറ്റ് ചെയ്ത് പഴയ പലകകള്‍ പാകി. ലക്ഷങ്ങള്‍ ചെലവഴിച്ച് ബട്ടര്‍ഫ്‌ളൈ പാര്‍ക്കും പൂന്തോട്ടവും ഒരുക്കി. ഒരു കാര്‍ മാത്രമുണ്ടായിരുന്ന കിറ്റ്‌സില്‍ ഇപ്പോള്‍ മൂന്നു കാറുകളും ഡ്രൈവര്‍മാരുമുണ്ട്. ലക്ഷങ്ങള്‍ ശമ്പളം നല്‍കിയാണ് പ്രിന്‍സിപ്പാളിനെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും നിയമിച്ചത്. നിരവധി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നതായും ആക്ഷേപമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നടത്തുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി നടത്തിപ്പില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും ആരോപണമുണ്ട്.  ചൈന, ജപ്പാന്‍, ഇംഗ്ലണ്ട് ഉള്‍പ്പെടെ 18 ഓളം  വിദേശ രാജ്യങ്ങളിലാണ് ഡയറക്ടര്‍ സന്ദര്‍ശനം നടത്തിയത്.  ടൂറിസം ഡയറക്ടറോ, സെക്രട്ടറിയോ പോകേണ്ട പരിപാടികളില്‍ അവരെ മറികടന്നാണ് ഡയറക്ടര്‍ വിദേശ രാജ്യങ്ങളില്‍ പോയത്. 

കിറ്റ്‌സ് ഡയറക്ടറുടെ ധൂര്‍ത്ത് മൂലം ശമ്പളം പോലും കൃത്യമായി കിട്ടാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലെ ശമ്പളം ഇതുവരെയും പലര്‍ക്കും ലഭിച്ചിട്ടില്ല. ജര്‍മനിക്ക് പോകാന്‍ സര്‍ക്കാരിന്റെ അനുമതി നല്‍കി കാത്തു നില്‍ക്കുമ്പോഴാണ് വിജിലന്‍സ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

പുതിയ വാര്‍ത്തകള്‍

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.