Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിധി നടപ്പാക്കുമെന്ന് ആവര്‍ത്തിക്കുമ്പോള്‍ ചര്‍ച്ചയെന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 03:59 am IST
in Kerala

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സമവായമുണ്ടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്കില്ലെന്ന തന്ത്രി കുടുംബത്തിന്റെയും പന്തളം രാജകുടുംബത്തിന്റെയും നിലപാടാണ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

മുഖ്യമന്തിയുടെ ഓഫീസ് അറിയിച്ചതനുസരിച്ച് ഇന്ന് നടക്കേണ്ട ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് തന്ത്രി കുടുംബം. റിവ്യു ഹര്‍ജി നല്‍കിയശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച എന്നതാണ് തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും തീരുമാനം. ഇന്നാണ് മുഖ്യമന്ത്രിയുമായി ഇരുവരും ചര്‍ച്ച നടത്തേണ്ടിയിരുന്നത്. എന്നാല്‍ കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷമേ ചര്‍ച്ചയ്‌ക്ക് ഉള്ളൂ എന്ന് തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ഇതേ നിലപാടില്‍ തന്നെയാണ് പന്തളം രാജകുടുംബവും. 

കോടതിവിധി നടപ്പാക്കും എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നതില്‍ യാതൊരു പ്രസക്തിയുമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ പറഞ്ഞു. അഞ്ചിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചര്‍ച്ചയ്‌ക്ക് ക്ഷണമുണ്ടായത്. വിശദാംശങ്ങള്‍ തിരക്കിയപ്പോള്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ച എന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെ കൊട്ടാരം നിര്‍വാഹകസംഘം യോഗം ചേര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയും വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയുമായിരുന്നു. സമവായത്തിന്റെ സാഹചര്യം സര്‍ക്കാര്‍ തന്നെയാണ് ആദ്യമേ ഇല്ലാതാക്കിയത്. ഇപ്പോള്‍ ചര്‍ച്ചയ്‌ക്കല്ല, പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനാണ് മുന്‍ഗണന. പന്തളം കൊട്ടാരം, തന്ത്രി കുടുംബം, എന്‍എസ്എസ്, അയ്യപ്പസേവാ സമാജം എന്നിവരാണ് ഹര്‍ജി നല്‍കുന്നത്. ഇന്നോ നാളെയോ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കുമെന്നും ശശികുമാര വര്‍മ പറഞ്ഞു. 

ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരായ ഭക്തരുടെ വികാരം അതിശക്തമാണെന്ന തിരിച്ചറിവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിയെ വിശ്വാസത്തിലെടുക്കാന്‍ ഭക്തസമൂഹവും തയാറല്ല. ചര്‍ച്ചയ്‌ക്കുള്ള സാധ്യത അടഞ്ഞതോടെ ശബരിമല വിഷയത്തില്‍ നിന്ന് തലയൂരാനുള്ള സര്‍ക്കാരിന്റെ ഒരു സാധ്യതയാണ് ഇല്ലാതായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.