Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ പോലീസിനെ വിന്യസിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 03:56 am IST
inKerala

തിരുവനന്തപുരം: അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനുമുന്നില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ നിര്‍ബന്ധിത ഡ്യൂട്ടിനല്‍കി തുലാമാസ പൂജയ്‌ക്ക് മുമ്പ് വനിതാപോലീസുകാരെയും ദേവസ്വം വനിതാ ജീവനക്കാരെയും സന്നിധാനത്തെത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്മാറി. 

വനിതാ പോലീസിനെ പമ്പവരെ നിയോഗിച്ചാല്‍ മതിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. ശക്തമായ പ്രതിഷേധം നിയന്ത്രണാതീതമാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്മാറ്റം. ദേവസ്വംബോര്‍ഡിലെ താത്കാലിക വനിതാ ജീവനക്കാരെ സന്നിധാനത്ത് നിയോഗിക്കാനുള്ള തീരുമാനവും തത്കാലം വേണ്ടെന്നു വെയ്‌ക്കും. 

വനിതാ പോലീസിനെ ശബരിമലയില്‍ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞിരുന്നു. അന്നുമുതല്‍ വനിതാ പോലീസുകാര്‍ക്കിടയില്‍ത്തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. വനിതാ പോലീസുകാരെ അനുനയിപ്പിക്കാന്‍ പോലീസ് അസോസിയേഷന്‍ മുഖേനയുള്ള ശ്രമവും കഴിഞ്ഞ ദിവസം പാളി. ഇതോടെയാണ് നിര്‍ബന്ധിത ഡ്യൂട്ടിക്ക് ആലോചിച്ചത്. 

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി 40 പേരുടെ ലിസ്റ്റ് ഡിജിപിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഭക്തജന കൂട്ടായ്‌മകളിലെ പങ്കാളിത്തം സര്‍ക്കാരിനേയും സിപിഎമ്മിനെയും ഭയപ്പാടിലാക്കി. യുവതികള്‍ എത്തുംമുമ്പ് വനിതാപോലീസുകാരെ മലകയറ്റിയാല്‍ പ്രതിഷേധത്തിന്റെ രൂപം മാറുമെന്ന് ഉന്നത തലയോഗത്തില്‍ നിരീക്ഷണം ഉണ്ടായി. ഇതോടെ പമ്പയില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കാമെന്നും യുവതികള്‍ എത്തുന്നുവെങ്കില്‍ മാത്രം അവര്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ മതിയെന്നും തീരുമാനിക്കുകയായിരുന്നു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ താത്കാലിക വനിതാ ജീവനക്കാരെയും നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സ്ഥിരം ജീവനക്കാരെ സമീപിച്ചെങ്കിലും സംഘടനാ പിന്‍ബലമുള്ളവര്‍ ശക്തമായി എതിര്‍ത്തതോടെ ആ നീക്കത്തില്‍ നിന്ന് പിന്മാറി. അതോടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക നിയമനം നേടിയവരെ നിയോഗിക്കാന്‍ ദേവസ്വം കമ്മീഷണര്‍ തീരുമാനിച്ച് ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കി. എന്നാല്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നു. ബോര്‍ഡ് പ്രസിഡന്റ് തന്നെ ദേവസ്വം കമ്മീഷണര്‍ക്കെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്ന് ഇരുവരെയും വിളിച്ച് മന്ത്രി ചര്‍ച്ച നടത്തി. ബോര്‍ഡിനെതിരെ ഉയരുന്ന പ്രതിഷേധച്ചൂട് മനസ്സിലാക്കിയതോടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡും തീരുമാനത്തിലെത്തി.

ഈമാസം 17 മുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി വിദേശത്തേക്ക് പോകും. അതിനുമുമ്പ് വനിതാ ജീവനക്കാരെ കടത്തിവിട്ട് ആചാരം തെറ്റിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.