Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിന്റെ ജീവനും രണ്ടു വില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 03:46 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ മനുഷ്യ ജീവന് രണ്ടുവില. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി ജീപ്പ് അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന് നല്‍കിയത് 20 ലക്ഷം രൂപ. എന്നാല്‍ ഡ്യൂട്ടിക്കിടെ കാര്‍ അപകടത്തില്‍പെട്ട് മരിച്ച കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരി ശ്രീകലയ്‌ക്കും കൊട്ടാരക്കരയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച വിപിന്‍കുമാറിനും സര്‍ക്കാരിന്‍ നിന്ന് ഒരു രൂപ പോലും ധനസഹായം ലഭിച്ചിട്ടില്ല. കോടിയേരിയുടെ അകമ്പടിക്കിടെ പരിക്കേറ്റ രണ്ട് പോലീസുകാരുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ കൊട്ടിയം പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ നിസാര്‍ ഇപ്പോഴും നരകയാതനയിലാണ്. 

തിരുവല്ലയില്‍ കോടിയേരിക്ക് സുരക്ഷ ഒരുക്കുന്നതിനിടെ 2017 സപ്തംബര്‍ പത്തിനാണ് ജീപ്പ് അപകടം. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ മരിച്ചു.  സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷിനും രാജേഷിനും പരിക്കേറ്റു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും പ്രവീണിന്റെ ഭാര്യയ്‌ക്ക് സീനിയോറിറ്റി മാറ്റിവച്ച് നിയമനവും നല്‍കി. പരിക്കേറ്റ പോലീസുകാരുടെ ചികിത്സാച്ചെലവ് മുഴുവനും സര്‍ക്കാര്‍ ഏറ്റെടുത്തു. 2017 ഒക്‌ടോബര്‍ ആറിന്  ഇത് സംബന്ധിച്ച് റവന്യൂവകുപ്പ് ഉത്തരവും ഇറക്കി.  

 2018 ജൂലൈ 27ന് ദേശീയപാതയില്‍ അമ്പലപ്പുഴ കരൂരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചാണ്  കൊട്ടിയം സ്റ്റേഷനിലെ ശ്രീകല മരിച്ചത്. പോലീസുകാരന്‍ നിസാറിന് ഗുരുതരപരുക്കേറ്റു. കൊട്ടിയത്ത് നിന്ന് കാണാതായ യുവതിയെ അങ്കമാലിയില്‍ നിന്നും തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അപകടം. കൃത്യനിര്‍വഹണത്തിനിടെ മരിച്ചിട്ടും ശ്രീകലയ്‌ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയില്ല. ആകെ ലഭിച്ചത് പോലീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ.  

നിസാറിന് തലയ്‌ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് ഓര്‍മപോലും നഷ്ടപ്പെട്ടു. ദിവസങ്ങളോളം സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. പതിനാറര ലക്ഷത്തോളം രൂപ ചികിത്സയ്‌ക്ക് ചെലവായി. 

പോലീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് നല്‍കിയ നാലുലക്ഷം രൂപ മാത്രമാണ് സഹായം. ശേഷിക്കുന്ന തുക റീ ഇംബേഴേസ്‌മെന്റായി  ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് നിസാര്‍. ആരോഗ്യം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഇനിയും ലക്ഷങ്ങള്‍ വേണം.

2018 മാര്‍ച്ച് നാലിന് പുലര്‍ച്ചെ കൊട്ടാരക്കര കുളക്കടയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ ലോറി പാഞ്ഞ് കയറിയാണ് പോലീസ് ഡ്രൈവര്‍ വിപിന്‍കുമാര്‍ മരിച്ചത്.  കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വിപിന്‍കുമാറടങ്ങുന്ന പോലീസുകാര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഒരു രൂപ പോലും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. ഏഴുമാസം ആയിട്ടും ധനസഹായത്തിനുള്ള നടപടിപോലും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.