മലപ്പുറം: വിശ്വാസത്തില്‍ അവിശ്വാസികള്‍ ഇടപെടേണ്ടതില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുകളും കോടതികളും ഇടപെടുന്നത് ശരിയല്ല. ശബരിമല വിഷയത്തില്‍ സിപിഎമ്മും ഇടത് സര്‍ക്കാരും സ്വീകരിച്ച ഇരട്ടത്താപ്പിനെതിരെ വിശ്വാസികളും സ്ത്രീകളും രംഗത്തു വന്നതോടെ സിപിഎം നാണംകെട്ടു. ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാണ് കോടിയേരി മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നത്.
















