തളിപ്പറമ്പ്: മുസ്ലീം മതതീവ്രവാദ ശക്തികളുടെ വിഹാര കേന്ദ്രത്തില്‍ വടിവാളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു കരിമ്പം സര്സയ്യ്ദ് ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപത്തെ എസ്ഡിപിഐ ഓഫീസിനടുത്തുനിന്നാണ് നാല് വടിവാളുകള്‍ കണ്ടെടുത്തത്. ഇതിനടുത്ത് പ്രവര്‍ത്തിക്കുന്ന പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കുന്ന സ്ഥാപനത്തിന് സമീപം ഇറക്കിവെച്ച പൈപ്പ് മാറ്റുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകിട്ട് വടിവാളുകള്‍ കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് വാളുകള്‍ കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ടെണ്ണം ഇരുഭാഗവും മൂര്‍ച്ചയുള്ള പ്രത്യേകതരം വാളാണ്. ഇവയ്ക്കാകട്ടെ അധികം പഴക്കമില്ല. തുരുമ്പ് പിടിക്കാതിരിക്കാന്‍ ഗ്രീസും പുരട്ടിയിരുന്നു. അടുത്തുള്ള എസ്ഡിപിഐ ഓഫീസില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ ആയുധങ്ങളും ബോംബുകളും വ്യാപകമായി ശേഖരിച്ചുവച്ചിട്ടുള്ളതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം നടപടികള്‍ക്കെതിരെ കാര്യക്ഷമമായ അന്വേഷണം ഉണ്ടാകാറില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: