തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. ബസ് ചാര്‍ജ് വര്‍ദ്ധനവ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്നും 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇതിന് പുറമെ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം അഞ്ചു രൂപയാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നികുതിയിളവ് നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
വാഹന നികുതിയില്‍ ഇളവ് വരുത്താന്‍ തയ്യാറായില്ലെങ്കില്‍ ചാര്‍ജ് വര്‍ദ്ധനവ് നടപ്പാക്കണമെന്ന് സ്വകാര്യ വാഹന ഉടമകള്‍ ആവശ്യപ്പെട്ടു. ഡീസലിന്റെ അധികനികുതി ഒഴിവാക്കാനും നികുതി ഇളവ് നല്‍കാനുമുള്ള അഭ്യര്‍ഥന സംസ്ഥാനസര്‍ക്കാര്‍ അവഗണിച്ചിരുന്നു.
















