തിരുവനന്തപുരം: എല്ലാ നിയമവും പാലിച്ച് മാത്രമേ ബ്രൂവറി ലൈസന്‍സ് അനുവദിക്കൂവെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. ബ്രൂവറി ലൈസന്‍സിനായി പുതിയ അപേക്ഷകള്‍ വന്നത് പരിഗണിക്കും. തത്വത്തില്‍ അനുമതി എന്നാല്‍ ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കി എന്നല്ലെന്നും മന്ത്രി പറഞ്ഞു.
ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയ ശ്രീചക്ര എന്ന കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കും. അപാകതയുണ്ടെങ്കില്‍ അനുമതി റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു. ശ്രീചക്ര ബിനാമി കമ്പനിയാണെന്നും മറ്റാര്‍ക്കോ വേണ്ടിയാണ് ബ്രൂവറിക്കായി അപേക്ഷ നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
വ്യാജ കമ്പനികളെ കണ്ടെത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി ശ്രീചക്രയുടെ ലൈസന്‍സ് നഷ്ടപ്പെട്ടിരുന്നു.
















