ഇടുക്കി: അറബിക്കടലില്‍ നാളെ വൈകിട്ടോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് തിരുവനന്തപുരത്തെ കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത.
തെക്ക് കിഴക്കന്‍ അറബിക്കടല്‍ മാലിദ്വീപിന് മുകളിലായി രൂപമെടുക്കുന്ന ന്യൂനമര്‍ദം 48 മണിക്കൂറിനിടെ ശക്തി ആര്‍ജിച്ച് വടക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങും. ഈ സമയം ഇത് അതിശക്തമായ ചുഴലിക്കൊടുങ്കാറ്റായി മാറുമെന്നാണ് അറിയിപ്പ്.
നാളെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ തെക്ക് കിഴക്കന്‍, മദ്ധ്യ അറബിക്കടല്‍ മേഖലയിലേക്ക് പോകരുതെന്നും നിലവില്‍ പോയിരിക്കുന്നവര്‍ മടങ്ങി വരണമെന്നും അന്തരീക്ഷ ശാസ്ത്രകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കാലവര്‍ഷത്തിലുണ്ടായ കനത്ത നാശത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പെയാണ് ചുഴലിക്കാറ്റ് ഭീതിയിലേക്ക് കേരളം വീണ്ടും നീങ്ങുന്നത്.
















