Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നമ്മെ സൃഷ്ടിച്ചത് ലോകത്തിനു വേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 02:47 am IST
inSamskriti

നമ്മുടെ പ്രധാന പ്രതിപാദ്യങ്ങളിലൊന്നിലേക്കു നമുക്കു മടങ്ങാം. അല്‍പം തിന്മ ചെയ്യാതെ നന്മ ചെയ്യുവാന്‍ നിവൃത്തിയില്ലെന്നും നന്മയുടെ ഒരു അംശമില്ലാതെ തിന്മ ചെയ്‌വാന്‍ സാദ്ധ്യമല്ലെന്നും പ്രസ്താവിച്ചുവല്ലോ. ഇതറിഞ്ഞുകൊണ്ട് എങ്ങനെയാണ് കര്‍മം ചെയ്യുക? സംസാരത്തില്‍നിന്നു മുക്തി ലഭിക്കാന്‍ ഏകമാര്‍ഗം സാവധാനത്തില്‍ ആത്മഹത്യവരിക്കയാണെന്നുള്ള അസംബന്ധം ഉപദേശിച്ചിട്ടുള്ള മതസമ്പ്രദായക്കാരുണ്ടായിട്ടുണ്ട്: എന്തെന്നാല്‍, ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നപക്ഷം അയാള്‍ക്ക് പാവപ്പെട്ട ചെറിയ ജന്തുക്കളേയും ചെടികളേയും ഹിംസിക്കയോ അഥവാ, ആര്‍ക്കെങ്കിലും എന്തിനെങ്കിലും ദ്രോഹം പ്രവര്‍ത്തിക്കയോ വേണ്ടിവരും. അതിനാല്‍ അവരുടെ മതമനുസരിച്ച് ലോകത്തില്‍നിന്നു മോചിതമാകാനുള്ള ഏകമാര്‍ഗം മരിക്കുകയാണ്. ജൈനന്മാര്‍ തങ്ങളുടെ പരമാദര്‍ശമായി ഈ സിദ്ധാന്തം ഉപദേശിച്ചിട്ടുണ്ട്. ഈ ഉപദേശം തികച്ചും യുക്തിയുക്തമായി തോന്നാം. എന്നാല്‍ ശരിയായ പ്രതിവിധി ഗീതയില്‍ കാണാം. അത് അനാസക്തി സിദ്ധാന്തമാകുന്നു സ്വന്തം കര്‍മങ്ങളില്‍ ഒന്നിനോടും ആസക്തിയില്ലാതിരിക്കുകയാകുന്നു. നിങ്ങള്‍ ലോകത്തില്‍ ജീവിക്കുന്നുവെങ്കിലും അതില്‍നിന്നു പൂര്‍ണമായും വിഭിന്നനാണെന്നും, അതില്‍ എന്തെല്ലാം കര്‍മങ്ങള്‍ ചെയ്തുകൊണ്ടിരുന്നാലും അവയൊന്നും നിങ്ങള്‍ക്കു വേണ്ടിയല്ലെന്നും ഉള്ള ബോധത്തോടുകൂടിയിരിക്കുക.

നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന ഏതു കര്‍മവും നിങ്ങളുടെമേല്‍ ഫലം ഉളവാക്കും. അതു നല്ല പ്രവൃത്തിയാണെങ്കില്‍ നല്ല ഫലവും, ചീത്ത പ്രവൃത്തിയാണെങ്കില്‍ ചീത്ത ഫലവും നിങ്ങള്‍ക്കു സ്വീകരിക്കേണ്ടിവരും. എന്നാല്‍, നിങ്ങള്‍ക്കുവേണ്ടിയല്ലാതെ ചെയ്യുന്ന ഏതൊരു കര്‍മവും നിങ്ങളുടെ മേല്‍ ഫലിക്കയില്ല. ഈ ആശയത്തെ ശക്തിയോടെ പ്രതിപാദിക്കുന്ന ഒരു വാക്യം ഞങ്ങളുടെ ശാസ്ത്രങ്ങളിലുണ്ട്. ‘ആര്‍ക്കാണോ ഞാന്‍ കര്‍ത്താവെന്ന ഭാവമില്ലാത്തത്, ആരുടെ ബുദ്ധിയിലാണോ എന്റെ കര്‍മം, എന്റെ ഫലം എന്നിങ്ങനെ ഒന്നും ചെന്നുപറ്റാത്തത്, അയാള്‍ ഈ ലോകത്തെ മുഴുക്കെ കൊന്നാലും വാസ്തവത്തില്‍ കൊല്ലുന്നില്ല. ആ പാപം കൊണ്ടു ബന്ധിക്കപ്പെടുന്നില്ല.’ അതുകൊണ്ട് കര്‍മയോഗം പഠിപ്പിക്കുന്നത് ഇതാണ്; ലോകത്തെ ഉപേക്ഷിക്കേണ്ടതില്ല. ലോകത്തിലിരുന്ന് അതു തരുന്ന അനുഭവങ്ങള്‍ കഴിയുന്നിടത്തോളം ഉള്‍ക്കൊള്ളുക. എന്നാല്‍ അതു നിങ്ങളുടെ സുഖാനുഭവത്തെ ഉദ്ദേശിച്ചാണെങ്കില്‍, കര്‍മമേ ചെയ്യാതിരിക്കുക. സുഖാനുഭവം ലക്ഷ്യമായിരിക്കരുത്. ആദ്യം നിങ്ങളുടെ അഹംബുദ്ധി നശിപ്പിക്കുക, അതിനുശേഷം ലോകത്തെ മുഴുവന്‍ ആത്മതുല്യം സ്വാത്മാവായി കാണുക. 

‘അല്ലയോ പ്രഭോ, അങ്ങ് എനിക്കു വേണ്ടി ഈ സൂര്യനെ സൃഷ്ടിച്ചിരിക്കുന്നു. എനിക്കു വേണ്ടി ചന്ദ്രനെ സൃഷ്ടിച്ചിരിക്കുന്നു’ എന്നിങ്ങനെ പ്രാര്‍ഥന ചൊല്ലാന്‍ ബുദ്ധിശൂന്യരായ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഈ കുട്ടികള്‍ക്കുവേണ്ടി ഓരോന്നു സൃഷ്ടിക്കുകയല്ലാതെ ഈശ്വരനു മറ്റു ജോലിയൊന്നുമില്ലെന്നു തോന്നും. ഇത്തരം അബദ്ധങ്ങള്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കരുത്. ഇനി വേറൊരു വിധത്തില്‍ മഠയത്തം പറയുന്നവരുണ്ട്. അവര്‍ പറയുന്നത് ഈ ജന്തുക്കളെയെല്ലാം സൃഷ്ടിച്ചിട്ടുള്ളത് നമുക്കു കൊന്നുതിന്നാന്‍ വേണ്ടിയാണെന്നും, ഈ ജഗത്ത് നമ്മുടെ സുഖാനുഭവത്തിനുവേണ്ടിയുള്ളതാണെന്നും ആകുന്നു. ഇതെല്ലാം അസംബന്ധം. ‘മനുഷ്യനെ എനിക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്നു’ എന്ന് വ്യാഘ്രത്തിനും പറയാം.’ അല്ലയോ ഈശ്വരാ, എന്റെ തീറ്റയ്‌ക്കായി എന്റെ മുമ്പില്‍ വന്നു കിടക്കാത്ത ഈ മനുഷ്യര്‍ എത്ര ദുഷ്ടരാണ്! അവര്‍ അങ്ങയുടെ നിയമത്തെ ലംഘിക്കുന്നു’ എന്നിങ്ങനെ വ്യാഘ്രത്തിന് ഈശ്വരനോട് ആവലാതിപ്പെടാം. ലോകം നമുക്കുവേണ്ടി ഉണ്ടാക്കപ്പെട്ടതാണെങ്കില്‍, നാം ലോകത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ടവരുമാകുന്നു. നമ്മുടെ സുഖാനുഭവത്തിനാണ് ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നുള്ളത്, നമ്മെ താഴ്‌ത്തിപ്പിടിച്ചുനിര്‍ത്തുന്ന, ഏറ്റവും ദുഷ്ടമായ ഒരാശയമാകുന്നു. ലോകം നമുക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. വര്‍ഷംതോറും ലക്ഷോപലക്ഷം ജീവികള്‍ ഇവിടെനിന്നു മറയുന്നു. അതുകൊണ്ട് ഒരു കുറവും ലോകത്തിനു തോന്നുന്നില്ല. അവയുടെ സ്ഥാനത്തു മറ്റു ലക്ഷോപലക്ഷങ്ങള്‍ വന്നുചേരുന്നു. ലോകം എത്രത്തോളം നമുക്കു വേണ്ടിയാണോ അത്രത്തോളം നാം ലോകത്തിനുവേണ്ടിയുമാണ്.

വിവേകാനന്ദ സാഹിത്യ സര്‍വസ്വത്തില്‍ നിന്ന്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.