കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബിയില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 10 മുതല്‍ 19 വരെ നടക്കും. കലോപാസകരുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് 8, 9 തീയതികളില്‍ കൂടി കലോപാസന ഉണ്ടാകും. ഇതും കൂടി ചേര്‍ത്ത് 12 ദിവസത്തെ ഉത്സവമാണ് ആഘോഷിക്കുന്നതെന്ന് ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
8ന് രാവിലെ 8ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള കലോപാസനയ്ക്ക് ഭദ്രദീപം തെളിയ്ക്കും. 10ന് വൈകിട്ട് 7ന് ദേശീയ സംഗീത നൃത്തോത്സവം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കച്ഛപി പുരസ്കാരം വയലിനിസ്റ്റ് ആറ്റുകാല്‍ ബാലസുബ്രഹ്മണ്യം, ആദിച്ചനെല്ലൂര്‍ അനില്‍കുമാര്‍ (ഘടം), ഗൗരീശപട്ടം സജികുമാര്‍ (മുഖര്‍ശംഖ്) എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഊരാണ്മയോഗം പ്രസിഡന്റ് കെ.എന്‍. വാസുദേവന്‍ നമ്പൂതിരി കൈമുക്കില്ലം, സെക്രട്ടറി കെ.എന്‍. നാരായണന് നമ്പൂതിരി കൈമുക്കില്ലം, ദേവസ്വം മാനേജര്‍ കെ.എന്‍. നാരായണന് നമ്പൂതിരി കരുനാട്ടില്ലം, അസിസ്റ്റന്റ് മാനേജര്‍ കെ.വി. ശ്രീകുമാര്‍ കൈമുക്കില്ലം, പ്രവീണ്‍ നാരായണന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: