Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയം തന്നെയാണ് പരമമായ ബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2018, 02:59 am IST
in Samskriti

ബൃഹദാരണ്യകോപനിഷത്ത്- 74

ജനകനും യാജ്ഞവല്‍ക്യനും തമ്മിലുള്ള സംവാദം തുടരുന്നു. ഇനി ഹൃദയത്തെക്കുറിച്ച് പറയുന്നു.

യദേവ തേ കശ്ചിദബ്രവീത്തത് ശൃണവാമേതി, അബ്രവീന്മേ വിദഗ്‌ദ്ധചഃ ശാകല്യഃ ഹൃദയം വൈ ബ്രഹ്മേതി…

രാജാവേ അങ്ങേയ്‌ക്ക് ആചാര്യന്‍ പറഞ്ഞുതന്നതിനെ  തനിക്ക് കേള്‍ക്കണമെന്ന് യാജ്ഞവല്‍ക്യന്‍ വീണ്ടും പറഞ്ഞു. ശകലന്റെ മകനായ വിദഗ്ധന്‍ ഹൃദയമാണ് ബ്രഹ്മം എന്ന് എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അമ്മയും അച്ഛനും ആചാര്യനും വേണ്ട വിധം നയിച്ചയാള്‍ പറയുന്നതുപോലെയാണ് വിദഗ്ധന്‍ ഹൃദയം ബ്രഹ്മമാണെന്ന് അങ്ങേയ്‌ക്ക് പറഞ്ഞു തന്നത്. ഹൃദയമില്ലാത്തവന് എന്ത് ഉണ്ടാകാനാണ്? ഹൃദയത്തിന്റെ ശരീരവും പ്രതിഷ്ഠയും പറഞ്ഞ് തന്നിട്ടുണ്ടോ? ഇല്ല എന്ന് ജനകന്‍ പറഞ്ഞു.

 ഈ ബ്രഹ്മം ഒരു കാല് മാത്രമുള്ളതാണ് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞപ്പോള്‍ ഇതെല്ലാം അറിയുന്ന അങ്ങ് തന്നെ അത് എനിക്ക് പറഞ്ഞു തരൂ എന്ന് ജനകന്‍ ആവശ്യപ്പെട്ടു. ഹൃദയം തന്നെയാണ് ആ ബ്രഹ്മത്തിന്റെ ശരീരം. ആകാശമാണ് അതിന് ആശ്രയം. സ്ഥിതി എന്ന് കരുതി  ബ്രഹ്മത്തെ ഉപാസിക്കണം എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.

ഇതിന്റെ സ്ഥിതിഭാവം എന്താണ്? ഹൃദയം തന്നെ സ്ഥിതിയാണ്. ഹൃദയം തന്നെയാണ് എല്ലാ ജീവികളുടേയും ആയതനം ഹൃദയം തന്നെ ആശ്രയവും. എന്തുകൊണ്ടെന്നാല്‍ ഹൃദയത്തില്‍ തന്നെയാണ് എല്ലാ ജീവികളും പ്രതിഷ്ഠിതങ്ങളായിരിക്കുന്നത്. അതിനാല്‍ രാജാവേ, ഹൃദയം തന്നെയാണ് പരമമായ ബ്രഹ്മം. ഇങ്ങനെ അറിഞ്ഞ് ഹൃദയമാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നയാളെ ഹൃദയം ഉപേക്ഷിക്കുകയില്ല. എല്ലാ ജീവികളും ഇയാളെ  സന്തോഷിപ്പിക്കും. ഇയാള്‍ ദേവനായി തീര്‍ന്ന് ദേവന്മാരില്‍ ലയിക്കുമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. 

ഇത് കേട്ട് വിദേഹാധിപനായ ജനകന്‍ പറഞ്ഞു. അങ്ങേയ്‌ക്ക് ആനയെപ്പോലെയുള്ള കാളയോടു കൂടിയ ആയിരം പശുക്കളെ ഞാന്‍ തരുന്നുണ്ട് എന്ന്. ശിഷ്യനെ ഉപദേശിച്ച് കൃതാര്‍ഥനാക്കാതെ ശിഷ്യനി

ല്‍ നിന്ന് ധനം സ്വീകരിക്കാന്‍ പാടില്ല എന്ന് തന്റെ അച്ഛന്‍ കരുതിയിരുന്നുവെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.

 ഹൃദയത്തിന്റെ ദേവതയായ ഹിരണ്യഗര്‍ഭനെയാണ് ബ്രഹ്മമായി വിദഗ്ധന്‍ ഉപദേശിച്ചത്. നാമം, രൂപം,

 കര്‍മം എന്നീ സ്വരൂപത്തോടു കൂടിയ ജീവികള്‍ ഹൃദയത്തില്‍ പ്രതിഷ്ഠയും ആശ്രയവുമുള്ളവയാണ്. അതുകൊണ്ടാണ് സ്ഥിതി എന്ന് കരുതി ഉപാ

സിക്കാന്‍ പറഞ്ഞത്. ഇതോടെ നാലാമധ്യായത്തിലെ ഒന്നാം ബ്രാഹ്മണം തീര്‍ന്നു. രണ്ടാം ബ്രാഹ്മണം ഇതിന്റെ തുടര്‍ച്ചയാണ്.

ജനകോ ഹ വൈദേഹഃ കൂര്‍ച്ചാദുപാവസര്‍വന്നു വാച, നമസ്‌തേ ളസ്തു യാജ്ഞവല്‍ക്യ 

അനു മാ ശാധീതി…

വിദേഹാധിപനായ ജനകന്‍ തന്റെ സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റ് അടുത്ത് ചെന്ന് യാജ്ഞവല്‍ക്യനോട് പറഞ്ഞു. അങ്ങേയ്‌ക്ക് നമസ്‌കാരം, എന്നെ ഉപദേശിച്ചാലും എന്ന്. അത് കേട്ട് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.  സമ്രാട്ടേ… ദൂരരുള്ള ഒരു വഴി പോകണമെന്നുള്ളയാള്‍ കരയില്‍ കൂടിയാണെങ്കില്‍ തേരിനേയോ വെള്ളത്തില്‍ കൂടിയാണെങ്കില്‍ തോണിയേയോ ആശ്രയിക്കും. അതുപോലെ അങ്ങും ഈ പ്രതീകങ്ങളെ കൊണ്ട് സമാഹിതമായ മനസ്സോട് കൂടിയവനായിരിക്കുന്നു. ഇങ്ങനെ പൂജ്യനുംധനികനും വേദങ്ങള്‍ പഠിച്ചവനും ഉപനിഷത്തുകളെ ഉപദേശിക്കപ്പെട്ടവനുമാണ് അങ്ങ്. എങ്കിലും ഈ ദേഹം വിട്ട് പോകുമ്പോള്‍ എവിടേക്കാണ് പോകുക എന്നറിയാമോ എന്ന് യാജ്ഞവല്‍ക്യന്‍ ചോദിച്ചു. മരണ ശേഷം എവിടെ പോകുമെന്ന് എനിക്കറിയില്ല. ജനകന്‍ പറഞ്ഞു.

അങ്ങ് എവിടെ പോകുമെന്ന് ഞാന്‍ പറഞ്ഞു തരാം എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഭഗവാനെ ഉപദേശിച്ചു തരൂ എന്ന് ജനകന്‍ ആവശ്യപ്പെട്ടു. യാജ്ഞവല്‍ക്യന്  ബ്രഹ്മത്തെപ്പറ്റി സമഗ്രമായ അറിവുണ്ടെന്നറിഞ്ഞ ജനകന്‍ താന്‍ ആചാര്യനാണെന്ന ഭാവമൊക്ക വിട്ട് അദ്ദേഹത്തെ ഗുരുവായി വരിക്കുന്നു. ജനകന് ഭൗതിക, ആദ്ധ്യാത്മിക അറിവുകളുണ്ടെങ്കിലും പരമാത്മജ്ഞാനത്തിന്റെ കുറവുണ്ട്. ഇതിനെ പരിഹരിക്കാനാണ് തുടര്‍ന്നുള്ള സംവാദം.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.