കൊച്ചി: കേരളത്തില്‍ നടത്തിയ കോടികളുടെ പണമിടപാട് കേസിലെ മുഖ്യപ്രതിയായ തമിഴ്നാട് സ്വദേശി മഹാരാജ മഹാദേവന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
ചെന്നൈ വിതുരംപാക്കത്തുനിന്ന് ശനിയാഴ്ച ഉച്ചയോടെ പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജയെ പിടികൂടിയത്. ഇന്നു പുലര്‍ച്ചെ കോഴിക്കോട്ടെത്തിക്കുന്ന ഇയാളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കുകയായിരുന്നു.
എറണാകുളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മഹാരാജയെ അറസ്റ്റ് ചെയ്തത്. പലിശയ്ക്ക് പണം നല്‍കിയശേഷം പണം തിരികെ ലഭിച്ചിട്ടും ആളുകളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: