കോട്ടയം: സംസ്ഥാനത്ത് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ സുതാര്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും മറുപടി തൃപ്തികരമല്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യം മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്തിട്ടില്ല. ഇടപാടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ബ്രൂവറികള്‍ക്ക് എന്ത് നടപടിക്രമം പാലിച്ചാണ് സര്‍ക്കാര്‍ അനുമതി കൊടുത്തതെന്ന് ജനങ്ങളോട് പറയണം. നല്ലകാര്യം ആണെങ്കില്‍ എന്തുകൊണ്ട് എല്ലാവരെയും അറിയിച്ചില്ല.
സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ബാറുടമകള്‍ക്ക് വേണ്ടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
















