Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന കൗണ്‍സില്‍ സമാപിച്ചു; മന്ത്രി എം.എം. മണിക്കെതിരെ അന്വേഷണം വേണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2018, 01:55 am IST
in Kerala

കൊച്ചി: കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ സംസ്ഥാനത്തിന്റെ കുറ്റകരമായ നിലപാടുകളാണെന്നും ഇതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ അന്വേഷണം വേണമെന്നും ബിജെപി രാഷ്‌ട്രീയ പ്രമേയം. 

ഈ പ്രളയം മനുഷ്യനിര്‍മിതമാണ്. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചതാണ് പ്രളയത്തിന് കാരണം. സംസ്ഥാനത്തെ ഡാമുകള്‍ ഒരുമിച്ച് തുറന്നു. പരിഭ്രാന്തരാകരുതെന്ന നിര്‍ദേശം വിശ്വസിച്ച ജനങ്ങളെ സര്‍ക്കാര്‍ കഴുത്തറ്റം വെള്ളത്തിലേക്കാണ് തള്ളിവിട്ടതെന്നും പ്രളയത്തെ സര്‍ക്കാര്‍ ആഘോഷമാക്കാന്‍ ശ്രമിക്കുന്നുവെന്നും  പ്രമേയം കുറ്റപ്പെടുത്തുന്നു. 

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധി ഇരുമുന്നണികള്‍ക്കുമുള്ള പ്രഹരമാണ്. അന്താരാഷ്‌ട്ര ഗൂഢാലോചന അന്വേഷിക്കണം. ആയുഷ്മാന്‍ ഭാരത് പദ്ധതിയിയോടുള്ള കേരളത്തിന്റെ സമീപനം പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രമേയത്തില്‍ പറയുന്നു. ബിജെപി വിരോധത്താല്‍ രോഗികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം നിഷേധിക്കരുത്. ബലാത്സംഗക്കേസുകളില്‍ പാര്‍ട്ടി അനുഭാവികളോടുള്ള സമീപനവും മറ്റുള്ളവരോടുള്ള സമീപനവും രണ്ടാണ്. കന്യാസ്്രതീകള്‍ക്കു പോലും തെരുവിലിറങ്ങേണ്ട അവസ്ഥവന്നു. സര്‍ക്കാര്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണ്.  സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ചു. കാലിക പ്രസക്തമായ ഏഴ് വിഷയങ്ങളിലായിരുന്നു രാഷ്‌ട്രീയ പ്രമേയം. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, എസ്‌സി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.  

രണ്ട് ദിവസമായി കൊച്ചിയില്‍ നടന്ന സമ്മേളനം സമാപിച്ചു. ഇന്നലെ രാവിലെ 11ന് എറണാകുളം ശിവക്ഷേത്രമൈതാനിയില്‍ നടന്ന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള അധ്യക്ഷനായി. ഒ.രാജഗോപാല്‍ എംഎല്‍എ പ്രമേയം അവതരിപ്പിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ എ.ബി.വാജ്‌പേയിയെ അനുസ്മരിച്ചു. വി.മുരളീധരന്‍ എം.പി, റിച്ചാര്‍ഡ് ഹേ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. 

പ്രൊഫ.ബി. വിജയകുമാര്‍ എഴുതിയ ‘മോദി മുന്നേറ്റത്തിന്റെ ദിനങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും രാജ്‌നാഥ് സിംഗ് നിര്‍വ്വഹിച്ചു. മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ കാല്‍ നഷ്ടപ്പെട്ട മുന്‍ സൈനികന്‍ ബി.ഷിബു, ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡലിസ്റ്റ് വിസ്മയ, ഐഐറ്റി കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം റാങ്കുകാരന്‍ സന്ദീപ് സുബ്രഹ്മണ്യന്‍ എന്നിവരെ അദ്ദേഹം ആദരിച്ചു. വൈകിട്ട് മൂന്നിന് സംഘടനാ സെക്രട്ടറി എം.ഗണേശന്‍ ഭാവി പരിപാടികളെക്കുറിച്ച് സംസാരിച്ചു. നാലിന് സമാപന സമ്മേളനത്തില്‍ ദേശീയ സെക്രട്ടറി എച്ച്. രാജയുടെ പ്രഭാഷണത്തോടെ കൗണ്‍സില്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Editorial

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

പുതിയ വാര്‍ത്തകള്‍

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.