Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു അയല്‍ക്കൂട്ടത്തിന് പത്തു ലക്ഷം മാത്രം; ഒരു ലക്ഷം വായ്‌പയില്‍ സര്‍വത്ര തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:04 am IST
in Kerala

ആലപ്പുഴ: പ്രളയദുരിതബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനായി കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനം കബളിപ്പിക്കലായി മാറി. കുടുംബശ്രീയില്‍ അംഗത്വമുള്ള വ്യക്തിക്ക് ഒരു ലക്ഷം രൂപ അനുവദിക്കുമെന്നായിരുന്നു നേരത്തെ ധനമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത് കുടുംബശ്രീയിലെ ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി പത്തു ലക്ഷം രൂപ മാത്രമെ അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നാണ്. 

 നിലവില്‍ ഒരു അയല്‍ക്കൂട്ടത്തില്‍ 15 മുതല്‍ 20 വരെ അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ ലഭിക്കാന്‍ സാധ്യതയില്ല. കൂടാതെ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്ക് മാത്രമെ സഹായം ലഭിക്കുകയുള്ളു എന്ന നിബന്ധനയും ദുരിതബാധിതര്‍ക്ക് തിരിച്ചടിയായി. കുടുംബശ്രീയുടേതല്ലാത്ത സര്‍വീസ് സഹകരണസംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി മറ്റ് അയല്‍ക്കൂട്ട പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായവര്‍ വായ്‌പയ്‌ക്കായി മാത്രം കുടുംബശ്രീയില്‍ അംഗത്വമെടുക്കേണ്ട ഗതികേടാണുള്ളത്. പലരും ഇതിനകം തന്നെ ഒന്നിലേറെ സ്വാശ്രയ സംഘങ്ങളില്‍ അംഗങ്ങളാണ്. കൂടാതെ സ്ത്രീകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ വായ്‌പയ്‌ക്കായി എന്തു ചെയ്യണമെന്നതിനും വ്യക്തതയില്ല.

  കുടുംബശ്രീ സംവിധാനം നിലവില്‍ സിപിഎമ്മിന്റെ പോഷകസംഘടനയെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതാനും മാസങ്ങള്‍ മുന്‍പ് നടന്ന കുടുംബശ്രീ എഡിഎസ്, സിഡിഎസ് ഭരണനേതൃത്വം സര്‍ക്കാരിന്റെ സ്വാധീനത്തില്‍ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) എന്ന പേരിലാണ് സര്‍ക്കാര്‍ വായ്‌പാ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.  വായ്‌പ അനുവദിക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും സിഡിഎസിന്റെയും, എഡിഎസിന്റെയും, ജില്ലാ മിഷന്റെയും മേല്‍നോട്ടം വേണമെന്ന് കുടുംബശ്രീ മിഷന്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമെ ഈ വായ്‌പ ലഭ്യമാകുകയുള്ളൂ എന്ന് സാരം. 

  36 മാസം മുതല്‍ 48 മാസം വരെ തിരിച്ചടവു കാലാവധിയുള്ള വായ്‌പയുടെ ഒന്‍പത് ശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്നാണ് അറിയിപ്പ്. ബാങ്ക് മോറട്ടോറിയം അനുവദിക്കുമെങ്കിലും വായ്‌പ ലഭ്യമായ അടുത്തമാസം മുതല്‍ വായ്‌പ തിരിച്ചടവ് ഗുണഭോക്താവ് അയല്‍ക്കൂട്ടത്തിന് നല്‍കുന്നുണ്ടെന്ന് കുടുംബശ്രീ മിഷന്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ പ്രളയ ദുരിതാശ്വാസത്തിന് പതിനായിരം രൂപയുടെ അടിയന്തര സര്‍ക്കാര്‍ സഹായം ലഭിച്ച കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രമെ കുടുംബശ്രീ വായ്‌പ അനുവദിക്കുകയുള്ളൂ.

 വായ്‌പ തുക തിരിച്ചടയ്‌ക്കാനുള്ള പ്രാപ്തി വിലയിരുത്തി ഒരോ വ്യക്തിക്കും അനുവദിക്കാവുന്ന തുക എത്രയെന്ന് കണ്ടെത്തേണ്ട ചുമതലയും അയല്‍ക്കൂട്ടങ്ങള്‍ക്കും നല്‍കിയിരിക്കുകയാണ്. പ്രളയക്കെടുതിയില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. പണം എത്ര നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം കുടുംബശ്രീക്ക് നല്‍കിയതോടെ പദ്ധതി നടത്തിപ്പില്‍ രാഷ്‌ട്രീയ ഇടപെടലുകളും ഉറപ്പായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.