Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാശനഷ്ടം തിട്ടപ്പെടുത്തല്‍; റവന്യു പരിശോധന പ്രഹസനമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:19 am IST
inKerala

ആലപ്പുഴ: കുട്ടനാട്ടില്‍ പ്രളയക്കെടുതി നഷ്ടം തിട്ടപ്പെടുത്താനുള്ള റവന്യു വകുപ്പിന്റെ പരിശോധന പ്രഹസനം. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശങ്ങളില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നാശനഷ്ടം വിലയിരുത്താന്‍ റവന്യു, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലും എത്തിയിട്ടില്ല.

  കൈനകരിയടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. ഇവിടുത്തുകാരില്‍ ഭൂരിപക്ഷവും ദുരിതാശ്വാസ ക്യാമ്പുകളിലും, വാടകവീടുകളിലും, ബന്ധുവീടുകളിലുമാണ്. വീടുകളുടെയും, ഉപകരണങ്ങളുടെയും നാശനഷ്ടം വിലയിരുത്താന്‍ കൈനകരിയിലെത്തിയ ഉദ്യോഗസ്ഥര്‍ പൂട്ടിക്കിടക്കുന്ന വീടുകളുടെ വെളിയില്‍ നിന്ന് നഷ്ടം വിലയിരുത്തി മടങ്ങിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീടുകളുടെ പരിസരം വരെ അരയാള്‍ ഉയരത്തില്‍ വെള്ളം ഉള്ളതിനാല്‍ പലയിടങ്ങളിലും പാടശേഖരങ്ങളുടെ ബണ്ടുകളില്‍ നിന്ന് നോക്കിക്കണ്ടാണ് നാശനഷ്ടം തിട്ടപ്പെടുത്തിയതത്രെ.

പല വീടുകളുടെയും പുറത്ത് വിള്ളലുകള്‍ മാത്രമെ കാണുകയുള്ളു. ഉള്ളില്‍ കയറി പരിശോധിച്ചാലേ വീടിന്റെ തകര്‍ച്ച പൂര്‍ണമായും ബോദ്ധ്യപ്പെടൂ. രണ്ടു മാസത്തോളമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ബഹുഭൂരിപക്ഷം വീടുകളും വാസയോഗ്യമല്ലാതായി കഴിഞ്ഞു. കൂടാതെ ഗൃഹോപകരണങ്ങളുടെ നഷ്ടവും വീടുകളുടെ വളരെ ദൂരത്ത് നിന്ന് എങ്ങിനെ തിട്ടപ്പെടുത്താന്‍ കഴിയുമെന്നും ദുരിതബാധിതര്‍ ചോദിക്കുന്നു. 

നിലവില്‍ പ്രദേശത്തെ സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നത് അനുസരിച്ചാണ് നാശനഷ്ടം തിട്ടപ്പെടുത്തുന്നത്. 

ക്യാമ്പുകളില്‍ നിന്ന് ദുരന്തബാധിതര്‍ പൂര്‍ണമായും മടങ്ങിയെത്തിയ ശേഷം അവരുടെ സാന്നിദ്ധ്യത്തില്‍ നഷ്ടം തിട്ടപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥ പരിശോധന രാഷ്‌ട്രീയ പ്രേരിതമായാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. 

ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും വീടുകളും ഒഴിവാക്കി അന്വേഷണം നടത്തുന്നതായി ദുരിതബാധിതര്‍ പരാതിപ്പെടുന്നു. 

ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങള്‍ക്കു ശേഷം വാസയോഗ്യമല്ലാത്ത വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു തീര്‍ക്കാന്‍ കാത്തിരിക്കുകയാണു ജനം. 

ഉദ്യോഗസ്ഥ പരിശോധനകള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി തീര്‍ത്താല്‍ ആനുകൂല്യങ്ങളില്‍നിന്ന്ഒഴിവാകുമോയെന്ന ആശങ്കയിലാണു തകര്‍ന്ന വീടുകളില്‍ കഴിയുന്നവര്‍. 

കുട്ടനാട്ടില്‍ വീടുകള്‍ക്കൊപ്പം നിരവധി ക്ഷീരകര്‍ഷകരുടെ പശുത്തൊഴുത്ത്, മത്സ്യകൃഷി, കോഴിഫാമുകള്‍, മതിലുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ നശിച്ചിരുന്നു. 

ഇവിടെയൊന്നും റവന്യു വകുപ്പ് ഉദ്യോഗസ്ഥരോ, അതാത് വകുപ്പ്തല ഉദ്യോഗസ്ഥരോ എത്തി നോക്കിയിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.