തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കാന്‍ ആലോചന. മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കര്‍ശനമാക്കാനാണ് നീക്കം.കര്‍ണാടക മോഡല്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു.
‘നോ ഐഡി നോ എന്‍ട്രി’ എന്ന നിബന്ധന കേരളത്തിലും നടപ്പാക്കാനാണ് ശ്രമം.മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാനാകും. വീര്യം കുറഞ്ഞ മദ്യ വില്‍പന യുവാക്കളെ ലക്ഷ്യമിട്ടാണെന്ന് ആരോപണമുണ്ടായിരുന്നു.എക്‌സൈസ് മന്ത്രി കണ്ട ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ മേശപ്പുറത്താണ്.
സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി 18 വയസായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ ഇത് 21 വയസാക്കി. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് ഇത് 23 വയസായി ഉയര്‍ത്തി. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ല എന്ന ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് വിലയിരുത്തല്‍.
















