കൊച്ചി: കുംഭമേളയിലൂടെ വൈറലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവെന്ന് അവകാശപ്പെടുന്ന മുഹമ്മദ് ഫർമാന് വേണ്ടി ഹാജരാകാൻ എത്തിയത് പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ മുൻ അഡ്വക്കേറ്റ് ജനറലായ അഡ്വ. ഗോപാലകൃഷ്ണ കുറുപ്പ്.
കുംഭമേളയ്‌ക്കിടെ വൈറലായ പെൺകുട്ടിയും ഫർമാൻ ഖാനും മാർച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസെടുത്തത്.
പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതിൽ ഉൾപ്പെട്ടവരെയും പ്രതികളാക്കുമെന്ന് ദേശീയ പട്ടികവർഗ കമ്മീഷന്റെ (എൻസിഎസ്ടി) നിയമ ഉപദേഷ്ടാവ് പ്രകാശ് ഉയികി നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം തടി രക്ഷപെടുത്താനുള്ള ശ്രമത്തിലാണ് സിപിഎം നേതാക്കൾ . അതിന്റെ ഭാഗമായിട്ടാകാം മുൻ അഡ്വക്കേ ജനറൽ തന്നെ ഫർമാന് വേണ്ടി ഹാജരാകാൻ എത്തിയതും.












