കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അബ്ദുള്‍ റഷീദിനെ കാണാനില്ലെന്ന് പരാതി. ബാലുശേരി പൂരത്തുവീട്ടില്‍ അബ്ദുള്‍ റഷീദിനെ ബുധനാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നാണ് കുടുംബം പരാതി നല്‍കിയത്.
ബുധനാഴ്ച രാവിലെ ആറരയോടെ മകളുമായി ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങിയതാണ് അബ്ദുള്‍ റഷീദ്. തുടര്‍ന്ന് മകളെ ബാലുശേരി സ്റ്റാന്‍ഡില്‍ ഇറക്കി. ഇതിനുശേഷമാണ് അബ്ദുള്‍ റഷീദിനെ കാണാതായത്.
പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ റഷീദ് തച്ചംപോയില്‍ എന്ന സ്ഥലംവരെ ബൈക്കില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.എന്നാല്‍ തുടര്‍ന്ന് എങ്ങോട്ട് പോയി എന്നത് കണ്ടെത്താനായിട്ടില്ല.
അബ്ദുള്‍ റഷീദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ മൈസൂരുവില്‍ നിന്നുള്ള ലൊക്കേഷന്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് സംഘം മൈസൂരുവിലേക്ക് തിരിച്ചു.
















