കൊൽക്കത്ത : ബംഗാളിൽ നടന്ന അധ്യാപക നിയമന അഴിമതിയുടെ സൂത്രധാരൻ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണെന്നും, മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രിയായിരുന്ന മമത ബാനർജിയ്‌ക്ക് അറിയാമായിരുന്നുവെന്നും കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ. പണമിടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് തപസ് മണ്ഡലാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ അറസ്റ്റിലായതിന് ശേഷം ജാമ്യത്തിലിറങ്ങിയ തപസ്, സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, 19 കോടിയിലധികം രൂപയുടെ അഴിമതിയാണ് നടന്നതെന്നും തുറന്ന് പറഞ്ഞു.അന്നത്തെ മുഖ്യമന്ത്രി മമത ബാനർജിക്ക് ഈ സംഭവം മുഴുവൻ അറിയാമായിരുന്നു. അവരുടെ അറിവില്ലാതെ ഇത്രയും വലിയൊരു അഴിമതി സാധ്യമാകില്ല. എല്ലാ ഇടപാടുകളും രേഖപ്പെടുത്തുന്ന ഒരു ഡയറി താൻ സൂക്ഷിച്ചിരുന്നു, സമ്മതിച്ച തുക നൽകിയില്ലെങ്കിൽ, ഉദ്യോഗാർത്ഥികളുടെ വെരിഫിക്കേഷൻ നിർത്തലാക്കും.
കേസിന്റെ നീതിയുക്തമായ അന്വേഷണത്തിന് അഭിഷേകിനെതിരെ നടപടി ആവശ്യമാണെന്ന് പറഞ്ഞ തപസ്, അഭിഷേകിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
















