Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പാരിക്ഷിതന്‍മാര്‍ അശ്വമേധം ചെയ്തവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 01:38 am IST
inSamskriti

മൂന്നാം ബ്രാഹ്മണം- ലഹ്യന്റെ പുത്രനായ ഭുജ്യന്റെ ചോദ്യവും അതിനുള്ള ഉത്തരവും

അഥ ഹൈനം ഭുജ്യര്‍ലാഹ്യായനി: പപ്രച്ഛ;  

യാജ്ഞവല്‍ക്യേതി ഹോവാച……..

ലഹ്യന്റെ പേരക്കുട്ടിയായ ഭുജ്യനാണ് പിന്നെ യാജ്ഞവല്‍ക്യനോട് ചോദിച്ചത്. ഞാനും സഹപാഠികളും അദ്ധ്യയനത്തിനുള്ള വ്രതം ആചരിച്ച് മദ്ര ദേശത്ത് സഞ്ചരിക്കുമ്പോള്‍ കപി വംശജനായ പതഞ്ചലന്റെ വീട്ടില്‍ ചെന്നു. അദ്ദേഹത്തിന്റെ മകള്‍ ഗന്ധര്‍വ്വനാല്‍ ഗ്രഹിക്കപ്പെട്ടവളായിരുന്നു. ഞങ്ങള്‍ അയാളോട് ചോദിച്ചു നീ ആരാണ്? എന്ന്. അങ്ഗിരസ്സിന്റെ വംശത്തില്‍ പിറന്ന സുധന്വാവാണ് എന്ന് ഗന്ധര്‍വ്വന്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ അയാളോട് ലോകങ്ങളുടെ അതിരുകളെപ്പറ്റി ചോദിച്ചപ്പോള്‍, പാരിക്ഷിതന്‍മാര്‍ എവിടെയായിരുന്നുവെന്ന് തിരിച്ചു ചോദിച്ചു. പിന്നെ പാരിക്ഷിതന്‍മാരെക്കുറിച്ച് പറഞ്ഞു തന്നു. 

ഈ പാരിക്ഷിതന്‍മാര്‍ എവിടെയാണ്? എന്നതാണ് യാജ്ഞവല്‍ക്യനോടുള്ള ചോദ്യം.

കര്‍മ്മവും കര്‍മ്മഫലവും നാമരൂപങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ സംസാരത്തിന് കാരണമാകുമെന്നും മോക്ഷത്തിലെത്തിക്കില്ലെന്നും വ്യക്തമാക്കുകയാണ് ഈ ബ്രാഹ്മണത്തില്‍. ഗന്ധര്‍വ്വന്‍ എന്ന് പറഞ്ഞത് വിശഷ്ട ജ്ഞാനമുള്ളയാളായി കരുതണം. അതിനാല്‍ ഋത്വിക് ദേവതയായ ഉപാസ്യ അഗ്‌നിയായി അറിയണം. 

തങ്ങള്‍ക്ക് പാരിക്ഷിതന്‍മാരെക്കുറിച്ച് കിട്ടിയ അറിവ് യാജ്ഞവല്‍ക്യനുമുണ്ടോ എന്നറിയാനാണ് ഭുജ്യന്റെ ചോദ്യം.

 ബ്രഹ്മഹത്യ മുതലായ പാപങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്നതിനാല്‍ അശ്വമേധത്തിന് പരിക്ഷിത്ത് എന്ന് പേരുണ്ട്. അശ്വമേധം ചെയ്തവരാണ് പാരിക്ഷിതന്‍മാര്‍. യാജ്ഞവല്‍ക്യന് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയാണ് അത്രയൊന്നും പ്രശസ്തമല്ലാത്ത പാരിക്ഷിതന്‍മാര്‍ എന്ന പ്രയോഗം നടത്തിയത്.

 സ ഹോവാച, ഉവാച വൈ സ: അഗച്ഛന്‍ വൈ തേ തദ്യത്രാശ്വമേധയാജിനോ ഗച്ഛന്തീതി………

 പാരിക്ഷിതന്‍മാര്‍, അശ്വമേധയാഗം ചെയ്യുന്നവര്‍ എവിടെയാണോ പോകുന്നത് അവിടേയ്‌ക്ക് പോയി എന്നാണ് ഗന്ധര്‍വ്വന്‍പറഞ്ഞതെന്ന് യാജ്ഞവല്‍ക്യന്‍ മറുപടി പറഞ്ഞു.

അശ്വമേധയാഗം ചെയ്യുന്നവര്‍ എവിടെയാണ് പോകുന്നതെന്ന് ഭുജ്യന്‍ വീണ്ടും ചോദിച്ചു.

 ആദിത്യന്റെ രഥം ഒരു ദിവസം സഞ്ചരിക്കുന്ന ദൂരമാണ് ദേവരഥാഹ്ന്യം .അങ്ങനെ 32 ദേവരഥാഹ്ന്യങ്ങള്‍ ചേര്‍ന്നതാണ് ഈ ലോകത്തിന്റെ പരിമാണം. അതിന് ചുറ്റും രണ്ടിരട്ടി വലുപ്പത്തില്‍ സമുദ്രം. ഈ ബ്രഹ്മാണ്ഡത്തിന്റെ രണ്ട് കപാലങ്ങളുടെ മധ്യത്തിലുള്ള ആകാശം കത്തിയുടെ വായ്‌ത്തലയുടേയോ ഈച്ചയുടെ ചിറകിന്റെ കനമോ എന്ന അളവുള്ളതാണ്. 

അശ്വമേധത്തില്‍ ചയനം ചെയ്ത അഗ്‌നി പക്ഷിയായിത്തീര്‍ന്ന് അശ്വമേധയാഗം ചെയ്തവരെ വായുവിനെ ഏല്‍പ്പിച്ചു.വായു അവരെയെടുത്ത് മുമ്പ് അശ്വമേധയാഗം ചെയ്തവര്‍ പോയ സ്ഥലത്ത് എത്തിച്ചു. ഇങ്ങനെയുള്ള വായുവിനെയാണ് ഗന്ധര്‍വ്വന്‍ പ്രശംസിച്ചത്. അതിനാല്‍ വായു തന്നെയാണ് വ്യഷ്ടിയും സമഷ്ടിയും. ഇങ്ങനെ അറിയുന്നയാള്‍ വീണ്ടുമുള്ള മൃത്യുവിനെ ജയിക്കും.

 ഹിരണ്യഗര്‍ഭനെയാണ് ഇവിടെ വായു എന്ന് വിശേഷിപ്പിച്ചത്.അശ്വമേധയാഗം ചെയ്തവരെ ഹിരണ്യഗര്‍ഭന്‍ ഈ ബ്രഹ്മാണ്ഡത്തിന് അപ്പുറത്തേക്കാണ് കൊണ്ട് പോകുന്നത്. ഉപാസനാ കര്‍മ്മങ്ങളുടെ ഫലം ഹിരണ്യഗര്‍ഭപദപ്രാപ്തിയാണ്. ജ്ഞാനം കൊണ്ട് നേടാവുന്ന മോക്ഷം ഇതല്ല.

ചോദ്യത്തിന് നേരിട്ട് ഉത്തരം നല്‍കാതെ ആദ്യം ഭുവനകോശത്തെപ്പറ്റിയാണ് യാജ്ഞവല്‍ക്യന്‍ ആദ്യം വിവരിച്ചത്.

സൂര്യന്‍ 32 ദിവസം കൊണ്ട് സഞ്ചരിക്കുന്ന കാലയളവാണ് ഈ ലോകത്തിന്റെ വലുപ്പം. ലോകാലോക പര്‍വ്വതമാണ് അതിര് .  ഈ ലോകമാണ് വിരാട്ടിന്റെ ശരീരം. ഭൂമിയ്‌ക്ക് ചുറ്റും രണ്ടിരട്ടി വലുപ്പത്തില്‍ സമുദ്രമുണ്ട്.

 അതിലോലമായ ആകാശവും കടന്ന് ബ്രഹ്മാണ്ഡ മദ്ധ്യത്തിലെ വിടവില്‍ കൂടിയാണ് അശ്വമേധം ചെയ്തവര്‍ ദേശ കാലത്തിനപ്പുറത്തെത്തുന്നത്. അശ്വമേധം ചെയ്തവരെ പക്ഷിയായിത്തീര്‍ന്ന അഗ്‌നി തനിക്ക് ആ വിടവിലൂടെ കടക്കാനാവാത്തതിനാല്‍ വായുവിനെ ഏല്‍പ്പിക്കുന്നു. ഹിരണ്യഗര്‍ഭനാകുന്ന വായു അവരെ തന്റെ രൂപത്തിലാക്കി ആ വിടവിലൂടെ ബ്രഹ്മാണ്ഡത്തിന് വെളിയിലേക്ക് നയിക്കുന്നു.വ്യഷ്ടിയായും സമഷ്ടിയായുമിരിക്കുന്നത് ഈ ഹിരണ്യഗര്‍ഭനാണ്.

തന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയപ്പോള്‍ ഭുജ്യനും പിന്‍വാങ്ങി.

സ്വാമി അഭയാനന്ദ,ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.