Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സന്താനഗോപാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 01:15 am IST
inSamskriti

‘ഭഗവാന്‍ കൃഷ്ണന്റെ’ഭരണത്തിന്‍ കീഴില്‍ ദ്വാരകാവാസികള്‍ യാതൊരു അല്ലലുമില്ലാതെ  വസിച്ചുപോന്നു.

ഒരു ദിവസം ദ്വാരകാവാസിയായ  ഒരു  ബ്രാഹ്മണന്‍  തന്റെ  കുഞ്ഞിന്റെ   മൃതശരീരവുമായി ദ്വാരകാപുരിയിലെത്തി ഉറക്കെ വിലപിച്ചു. ആരും അദ്ദേഹത്തെ സമാധാനിപ്പിച്ചില്ല. ഒന്നിനുപുറകേ ഒന്നായി അദ്ദേഹത്തിന്റെ എട്ടുകുഞ്ഞുങ്ങളും,  ജനിച്ചയുടന്‍ മരിച്ചു. പാവം  ബ്രാഹ്മണന്‍, എല്ലാ പ്രാവശ്യവും രാജധാനിയിലെത്തി  വിലപിച്ചു യാതൊരു ഫലവുമില്ലാതെ  മടങ്ങി.

ഒന്‍പതാമത്തെ  ശിശുവിന്റെ  മൃതദേഹവുമായ് രാജസഭയിലെത്തിയ  അദ്ദേഹം ഉറക്കെ വിലപിച്ചു. ‘കഷ്ടം! കഷ്ടം!  നീചനായ രാജാവിന്റെ  ഭരണംമൂലമാണ്  ഇവിടെ ബാലമരണങ്ങള്‍ ഉണ്ടാവുന്നത്. ഏതോ രക്ഷസ്സിന്റെ ബാധ ഈ രാജ്യത്തുണ്ട്. സുഖലോലുപനായ  രാജാവിനുണ്ടോ  ഇതിനു പരിഹാരമുണ്ടാക്കാന്‍ സമയം.’ ഈ സമയത്ത് രാജസഭയില്‍ കൃഷ്ണസഖാവായ അര്‍ജുനനുമുണ്ടായിരുന്നു.  രാജനിന്ദ  കേട്ട് കോപംപൂണ്ട പാര്‍ത്ഥന്‍  ബ്രാഹ്മണനോട്  പറഞ്ഞു. ‘ഹേ, ബ്രാഹ്മണശ്രേഷ്ഠാ  അങ്ങയുടെ കര്‍മദോഷം എന്തിന് രാജാവില്‍ കെട്ടിവയ്‌ക്കുന്നു? ഏത് വലിയ  ആപത്തില്‍  നിന്നും നിങ്ങളെ  രക്ഷിക്കാന്‍  വില്ലാളിവീരനായ  എനിക്കു  കഴിയും. അടുത്ത  ശിശുവിനെ  ഞാന്‍ രക്ഷിച്ചുകൊള്ളാം  എനിക്കതിനു കഴിഞ്ഞില്ലെങ്കില്‍  അടുത്ത  സൂര്യോദയം  കാണാന്‍ ഈ പാര്‍ത്ഥനുണ്ടാവില്ല’.

അഹങ്കാരം കലര്‍ന്ന ഈ വാക്കുകള്‍ കേട്ട്  ഭഗവാന്‍ പുഞ്ചിരിച്ചതേയുളളൂ. താമസിയാതെ വിപ്രപത്‌നി പത്താമതും ഗര്‍ഭിണിയായി. പ്രസവ സമയമടുത്തപ്പോള്‍ അര്‍ജുനന്‍  അസ്ത്രങ്ങളാല്‍ ബ്രാഹ്മണഗൃഹത്തിനു ചുറ്റും ഒരു കോട്ടകെട്ടി ശരകൂടത്തിനു പുറത്ത് ഗാണ്ഡീവധാരിയായി കാവല്‍ നിന്നു.

ഉച്ചത്തിലുളള കരച്ചില്‍  സൂതികാഗൃഹത്തില്‍ നിന്നുമുയര്‍ന്നു കേട്ടു. ഇത്തവണ പ്രസവം നടന്ന് നിമിഷങ്ങള്‍ക്കുളളില്‍ ശിശു അപ്രത്യക്ഷനായി. ഈറ്റില്ലത്തിനു പുറത്ത് കാവല്‍ നിന്ന അര്‍ജുനനെ നോക്കി ബ്രാഹ്മണന്‍ അലറി. ‘ഒരു വില്ലാളി വീരന്‍ വന്നിരിക്കുന്നു. നീയാണോ എന്റെ രക്ഷകന്‍. ശ്രീകൃഷ്ണനുണ്ടായിരുന്നെങ്കില്‍, എനിക്കീ ഗതി വരില്ലായിരുന്നു.  ആണും പെണ്ണും കെട്ട നിന്റെ അഹങ്കാരം മൂലമാണ് എന്റെ പൊന്നോമനയ്‌ക്ക് ഈ ഗതി വന്നത്.’

ബ്രാഹ്മണന്റെ ശാപവചസുകള്‍ കേട്ട് ലജ്ജിതനായ അര്‍ജുനന്‍ ശിശുവിനെത്തേടി മൂന്നു ലോകങ്ങളിലും അലഞ്ഞു. എവിടേയും കുഞ്ഞിന്റെ പൊടിപോലുമില്ല. നാണക്കേടും ദുഃഖവും സഹിക്കാതെ അര്‍ജുനന്‍ ദേഹത്യാഗം ചെയ്യാനുറച്ച് വലിയൊരു അഗ്നികുണ്ഡം ചമച്ചു. തീയില്‍ ചാടാനൊരുങ്ങിയ വിജയനെ ബലിഷ്ഠമായ രണ്ടു കൈകള്‍ പിടിച്ചുമാറ്റി. അരുത്, പാര്‍ത്ഥാ, സാഹസം കാട്ടരുത്, ഞാന്‍ കൂടെയുളളപ്പോള്‍ എന്തിന് നീ ഭയപ്പെടണം. വരൂ നമുക്ക് പുറപ്പെടാം. കൃഷ്ണന്‍ സുഹൃത്തിനെ ആശ്വസിപ്പിച്ചു.

‘ഭഗവാന്‍ തന്റെ ദിവ്യരഥത്തില്‍ പാര്‍ത്ഥസാരഥിയായി പുറപ്പെട്ടു. ഏഴ് സമുദ്രവും, ഏഴ് ദ്വീപുകളും കടന്ന് നീങ്ങിയ രഥത്തിന് സമുദ്രം വഴി മാറിക്കൊടുത്തു, പര്‍വ്വതങ്ങള്‍ തലകുനിച്ച് വീഥിയൊരുക്കി. ഏഴ് ലോകങ്ങള്‍ക്കുമപ്പുറം തമോലോകത്തിലെത്തിയപ്പോള്‍ സര്‍വത്ര ഇരുട്ട് മാത്രം. കൂരിരുട്ടില്‍ കുതിരകള്‍ ഭയന്ന് നിലവിളിച്ചു.’ഭഗവാന്‍ സുദര്‍ശനത്തെ സ്മരിച്ചു. കോടിസൂര്യസമപ്രഭയില്‍ മറ്റൊരാദിത്യനെപ്പോലെ, സുദര്‍ശനം ചൊരിഞ്ഞ പ്രകാശത്തിലൂടെ’ഭയലേശമില്ലാതെ വൈകുണ്ഠത്തിലെത്തിച്ചേര്‍ന്നു. വൈകുണ്ഠവാസിയായ ശ്രീഹരിക്കുചുറ്റുമായി അതാ പലപ്രായത്തിലുളള പത്ത് കുട്ടികള്‍. നരനാരായണന്‍മാരെ ഒന്നിച്ചു കണ്ട ശ്രീമന്നാരായണന്‍ സന്തോഷത്തോടെ കുട്ടികളെ അവര്‍ക്കു നല്‍കി.

അഹങ്കാരം വെടിഞ്ഞ് തെളിഞ്ഞ മനസില്‍ നിറയെ ഭക്തിയുമായി അര്‍ജുനന്‍ കൃഷ്ണനോടൊപ്പം ബാലകരുമായി മടങ്ങി.ആനന്ദാശ്രുക്കളോടെ ബ്രാഹ്മണന്‍ തന്റെ പൈതങ്ങളെ വാരിയെടുത്ത് ഉമ്മവച്ചു. പുതിയ പ്രകാശം നിറഞ്ഞ നിര്‍മലചിത്തത്തോടെ ഗാണ്ഡീവധാരി ഭഗവാനോട് വിടചൊല്ലി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.