ന്യൂദല്‍ഹി : ലക്ഷകണക്കിന് രൂപയുടെ കൊക്കെയ്നുമായി വിദേശി പിടിയില്‍. മുംബൈയിലെ ജോഗേശ്വരിയില്‍ 37.76 ലക്ഷം രൂപയുടെ കൊക്കെയ്നുമായി നൈജീരിയന്‍ യുവാവ് ഫെമി ഒലിയുവാന്ക (29)ആണ് അറസ്റ്റിലായത്. പ്രദേശത്ത് കൊക്കെയ്ന്‍ വില്പന നടത്തിവരുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്. 472 ഗ്രാം മയക്കുമരുന്നും യുവാവില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
















