ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണ യുദ്ധത്തിന് ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്. തെറ്റായ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നതിനെതിരേയും ഭീകരരെ മനശാസ്ത്രപരമായി നേരിടുന്നതിനുമാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പോരാട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.
‘സോഷ്യല്‍ മീഡിയ വാരിയേഴ്സ്’ എന്ന പേരില്‍ രൂപീകരിക്കുന്ന പുതിയ സംഘടനയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാധാരണ പൗരനും പ്രവര്‍ത്തിക്കാമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സൈബര്‍ യുദ്ധത്തിലെ പ്രധാന അനുബന്ധമായി സമൂഹമാധ്യങ്ങള്‍ മാറിയിരിക്കുന്നെന്ന് കഴിഞ്ഞ ദിവസം സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: