ന്യൂദല്‍ഹി: ആധുനിക യുദ്ധരംഗത്ത് സമൂഹ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ പ്രശംസിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൈനികര്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ സൈനികര്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ് തന്‍റെ നിലപാട്. പക്ഷേ അച്ചടക്കത്തോടെയായിരിക്കണം അത് ഉപയോഗിക്കേണ്ടത്- റാവത്ത് വ്യക്തമാക്കി.
ആധുനിക യുദ്ധരംഗങ്ങളില്‍ സമൂഹമാധ്യമങ്ങളുടെ സേവനം ഇന്ത്യന്‍ സൈന്യത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















