Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മാവ് മധുവാണെന്ന് പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2018, 02:45 am IST
inSamskriti

ബൃഹദാരണ്യകോപനിഷത്ത്- 44

അയമാത്മാ സര്‍വേഷാം ഭൂതാനാം മധു, അസ്യാത്മനഃ സര്‍വാണി ഭൂതാനി മധുവിരാഡ് രൂപിയായ ആത്മാവ് എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും ആത്മാവിന് മധുവാണ്. ഈ ആത്മാവിലെ തേജോമയനും അമൃത മയനുമായ പുരുഷനും എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും ഈ പുരുഷന് മധുവാണ്. വ്യക്തികളിലിരിക്കുന്ന പൗ

രുഷം എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും ആ പുരുഷന് മധുവാണ്. ആത്മാവെന്നത് ഇത് തന്നെയാണ്. അമൃതത്വത്തെ നേടാനുള്ള ആത്മവിജ്ഞാനവും ഇത് തന്നെ. ഇതാണ് ബ്രഹ്മം. ഇതാണ് സര്‍വവുമായിത്തീര്‍ന്നത്. സര്‍വാത്മാവായ കാര്യകാരണ സംഘാതത്തെയാണ് വിരാഡ് രൂപിയായ ആത്മാവ് എന്ന് പറഞ്ഞത്. അദ്ധ്യാത്മം, ആധിദൈവം തുടങ്ങിയ വിശേഷങ്ങളൊന്നും ഇല്ലാത്തതാണിത്. എല്ലാ ഭൂതഗണങ്ങളോടും ദേവതാഗണങ്ങളോടും കൂടിയതുമാണ്. വിരാഡ് ശരീരത്തിലെ ലിംഗാത്മാവിനെയാണ് പിന്നെ പുരുഷനായി പറഞ്ഞത്.

സ വാ അയമാത്മാ സര്‍വേഷാം ഭൂതാനാമധിപതിഃ സര്‍വേഷാം ഭൂതാനാം രാജാ

ഇങ്ങനെ നേരത്തെ പറഞ്ഞതു പോലെയൊക്കെ പരമാത്മാവുമായി താദാത്മ്യം പ്രാപിച്ച വിദ്വാന്‍ എല്ലാ ഭൂതങ്ങളുടേയും രാജാവാണ്. രഥചക്രത്തിലെ നാഭിയിലും പുറത്തെ വൃത്തത്തിലും ആരക്കാലു കള്‍ സമര്‍പ്പിച്ചിരിക്കുന്നതുപോലെ പരമാത്മാഭാവം പ്രാപിച്ച ബ്രഹ്മജ്ഞാനിയില്‍ എല്ലാ ഭൂതങ്ങളും ദേവന്‍മാരും ലോകങ്ങളും പ്രാണങ്ങളും ആത്മാക്കളും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആത്മജ്ഞാനി എല്ലാ ഭൂതങ്ങളേയും ഭരിക്കുന്ന രാജാവായിത്തീരുന്നു. സര്‍വസ്വതന്ത്രനായ ഭരണ കര്‍ത്താവാണ് ആത്മജ്ഞാനി എന്ന അര്‍ത്ഥത്തിലാണ് അധിപതി എന്നും രാജാവ് എന്നും പറഞ്ഞത്. ഇങ്ങനെയുള്ള മഹാത്മാവ് സര്‍വഭൂതാത്മാവായിത്തീരുന്നു. ഈ ലോകം മുഴുവന്‍ അദ്ദേഹത്തില്‍ സമര്‍പ്പിതമാണ്. ആത്മജ്ഞാനി സര്‍വാത്മാവും സര്‍വവുമായിത്തീരും.

മൈത്രേയിക്ക് അറിയേണ്ടിയിരുന്ന അമൃതത്വത്തെ നേടാനുള്ള ബ്രഹ്മവിദ്യയെ ഉപദേശിച്ചു കഴിഞ്ഞു.

ഇനി ബ്രഹ്മ വിദ്യയെ സ്തുതിക്കാനായി ഒരു ചരിതത്തെ പറയുന്നു.

 ഇദം വൈ തന്മധു ഭധ്യങാ ള ഥര്‍വണോശ്വിഭ്യാ മുവാച. തദേതദൃഷിഃ പശ്യന്നവോചത്

അങ്ങനെയുള്ള ഈ മധുവിദ്യയെ ആഥര്‍വണനായ ദധ്യക്(ങ്) അശ്വിനീ ദേവന്മാര്‍ക്ക് ഉപദേശിച്ചു. ഇതിനെ കണ്ടുകൊണ്ട് ഋഷി പറഞ്ഞു, നര രൂപം ധരിച്ചിരിക്കുന്ന അശ്വിനികളെ… നിങ്ങള്‍ സ്വാര്‍ത്ഥ ലാഭത്തിനായി ക്രൂര കര്‍മം ചെയ്തു. അതിനാല്‍ കുതിരത്തല കൊണ്ട് നിങ്ങള്‍ക്ക് പറഞ്ഞ് തന്ന അതീവ രഹസ്യമായ ആത്മജ്ഞാനമാകുന്ന മധുവിനെ മേഘം മഴ പെയ്യിക്കുന്നതു പോലെ ഞാന്‍ വെളിപ്പെടുത്താം. ഈ ബ്രഹ്മവിദ്യ ഇന്ദ്രന്‍ രഹസ്യമായി സംരക്ഷിക്കുന്നതാണ്. ദേവന്മാര്‍ക്ക് പോലും കിട്ടാന്‍ പ്രയാസമുള്ളതാണ്. ദേവവൈദ്യന്മാരായ അശ്വിനി ദേവകള്‍ക്ക് പോ

ലും വളരെ പ്രയാസപ്പെട്ടാണ് ഇത് ലഭിച്ചത്. അതുകൊണ്ട് ഇതിനേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല എന്ന് ഉറപ്പിക്കാം.

ശതപഥ ബ്രാഹ്മണത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്.

ആത്മവിദ്യയാകുന്ന മധു നേടാന്‍ അശ്വിനി ദേവകള്‍ വളരെ കൊതിച്ചു. അവരുടെ ആഗ്രഹമനുസരിച്ച് അവര്‍ക്ക് അത് ഉപദേശിക്കാന്‍ ആചാര്യനായി ദധ്യക് അവിടെയെത്തി. ആചാര്യത്വം സ്വീകരിച്ച അദ്ദേഹം തനിക്ക് ഉപദേശിച്ചുതരുന്നതിലുള്ള തടസ്സം അവരോട് പറഞ്ഞു. ഈ അറിവ് മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുത്താല്‍ ഞാന്‍ നിന്റെ തലയെടുക്കുമെന്ന് ഇന്ദ്രന്റെ കല്‍പനയുണ്ട്. ഇതിനാല്‍ ഇന്ദ്രനെ ഭയമുണ്ട്, ഇന്ദ്രന്‍ എന്റെ തലയറുക്കില്ലെങ്കില്‍ ഞാന്‍ നിങ്ങളെ ഉപനയിക്കാം.

 ഇന്ദ്രനില്‍ നിന്ന് രക്ഷിക്കാമെന്ന് അശ്വിനി ദേവതകള്‍ ഉറപ്പ് കൊടുത്തു. ഉപനയനം കഴിഞ്ഞയുടന്‍ ഞങ്ങള്‍ അങ്ങയുടെ തലയെടുത്ത് ഒരിടത്ത് സൂക്ഷിക്കാം. പകരം കുതിരത്തല വയ്‌ക്കാം. അത് വെച്ച് ബ്രഹ്മവിദ്യയെ ഉപദേശിച്ച് തന്നാല്‍ മതി. ഇന്ദ്രന്‍ ആ തല അറുക്കുമ്പോള്‍ യഥാര്‍ഥ തല വീണ്ടും വെച്ച് അങ്ങയെ പഴയ പടിയാക്കാം. ദേവവൈദ്യന്മാരായ അശ്വിനികളുടെ മാഹാത്മ്യം അറിയാവുന്ന ദധ്യക് അത് സമ്മതിക്കയും അവര്‍ പറഞ്ഞതു പോലെ ചെയ്യുകയും ചെയ്തു. വിദ്യ ഉപദേശിച്ചു കഴിഞ്ഞപ്പോള്‍ ഇന്ദ്രന്‍ വന്ന് ദധ്യങ്ങിന്റെ കുതിരത്തലയെ അറുത്തു. അശ്വിനി ദേവകള്‍ ശരിയായ തലയെ വീണ്ടും തിരിച്ചുനല്‍കി അദ്ദേഹത്തെ ജീവിപ്പിച്ചു.

ആത്മജ്ഞാന രൂപമായ മധുവിനെയാണ് ദധ്യക്ക് കുതിരത്തല കൊണ്ട് അശ്വിനികള്‍ക്ക് ഉപദേശിച്ചത്. വിദ്യയെ നേടാനായി അശ്വിനി ദേവന്മാര്‍ അതിക്രൂരമായ കര്‍മം ചെയ്യാന്‍ പോലും മടിച്ചില്ല എന്നത് ബ്രഹ്മവിദ്യയുടെ മഹത്വത്തെ കാണിക്കാനാണ്. അവര്‍ക്ക് അതുകൊണ്ട് ഒരു കോട്ടവും ഉണ്ടായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.