Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അല്‍പം ശ്രദ്ധിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ തടയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:08 am IST
in Kerala

കലക്കവെള്ളം കുടിക്കരുത്; തിളപ്പിച്ച വെള്ളം ഫലപ്രദം 

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കേണ്ട വിധത്തെപ്പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ലളിതമായ മാര്‍ഗങ്ങള്‍ തയാറാക്കിയ വിശദീകരണം. 

ക്ലോറിനേഷന്‍ ചെയ്യേണ്ടവിധം (സൂപ്പര്‍ ക്ലോറിനേഷന്‍)

ആയിരം ലിറ്റര്‍ വെള്ളത്തിന് (ഏകദേശം കിണറിലെ ഒരു തൊടി/ഉറ/റിംഗ്) അഞ്ചു ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒരു ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ (വെള്ളമുള്ള തൊടികളുടെ എണ്ണം ഗുണം അഞ്ചു ഗ്രാം) അളന്നെടുത്ത് കുറച്ചു വെള്ളം ചേര്‍ത്ത് അതിനെ ഒരു പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റിന്റെ മുക്കാല്‍ഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വയ്‌ക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്‌ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ കിണര്‍ വെളളം ഉപയോഗിക്കാന്‍ പാടുള്ളൂ.

ശേഖരിച്ച് വച്ച വെള്ളം ശുദ്ധമാക്കുന്ന വിധം

അഞ്ചു ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി ഉണ്ടാക്കുകയാണ് വേണ്ടത്. പതിനഞ്ച് ഗ്രാം പുതിയ ബ്ലീച്ചിംഗ് പൗഡര്‍ അര ഗ്ലാസ് (100 മില്ലിലിറ്റര്‍) വെള്ളത്തില്‍ കലര്‍ത്തി 15 മുതല്‍ 20 മിനിറ്റ് നേരം അനക്കാതെ വയ്‌ക്കണം. ഇതില്‍ നിന്നു തെളിഞ്ഞ് വരുന്ന വെള്ളം ക്ലോറിന്‍ ലായിനിയായി ഉപയോഗിക്കാവുന്നതാണ്.

കുടിവെള്ളം അണുവിമുക്തമാക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തിന് എട്ടു തുള്ളി (0.5 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിച്ചു അണുവിമുക്തമാക്കാം. 20 ലിറ്റര്‍ വെള്ളത്തിന് രണ്ട് ടീസ്പൂണ്‍ (10 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിക്കാവുന്നതാണ്. 

ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ ഇരുപത് ലിറ്റര്‍ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിന്‍ ഗുളികയും (500 മില്ലിഗ്രാം) ഉപയോഗിക്കാം. ക്ലോറിന്‍ ലായനി ഉപയോഗിച്ച് ഒരു മണിക്കുറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ.

പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാന്‍ ഇങ്ങനെയുണ്ടാക്കിയ അഞ്ചു ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി നാലിരട്ടി വെള്ളം ചേര്‍ത്താല്‍ ഒരു ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായനി ലഭിക്കും. ഇത് പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ തയാറാക്കുന്ന ക്ലോറിന്‍ ലായിനിയുടെ വീര്യം സമയം കഴിയുന്നതനുസരിച്ച് കുറഞ്ഞുവരും. അതു കൊണ്ടുതന്നെ ഓരോ ദിവസവും പുതുതായി ലായിനി തയാറാക്കേണ്ടതാണ്. അതേസമയം അണുവിമുക്തമാക്കിയ പാത്രങ്ങളില്‍ കൂടുതല്‍ നേരം ഇത് സൂക്ഷിക്കാവുന്നതാണ്.

തിളപ്പിക്കുന്നതിനോ ക്ലോറിനേറ്റ് ചെയ്യുന്നതിനോ തെളിഞ്ഞ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കിണറുകളിലോ പൈപ്പ് ലൈനിലോ തെളിഞ്ഞവെള്ളം ലഭ്യമാണോ എന്ന് പരിശോധിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

World

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

Kerala

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

Kerala

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

India

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.