Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിംഹാസനം ഭദ്രാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 01:01 am IST
in Samskriti

സിംഹാസനം

ഗുല്‍ഫൗ ച വൃഷണസ്യാധഃ

സീവന്യാഃ പാര്‍ശ്വയോഃ ക്ഷിപേത്

ദക്ഷിണേ സവ്യഗുല്‍ഫം തു

ദക്ഷഗുല്‍ഫം തു സവ്യകേ  (1-50)

കാലിന്റെ ഞെരിയാണികള്‍ വൃഷണങ്ങള്‍ക്കടിയിലായിരിക്കും. സീവനിയുടെ ഇടതു വശത്തു വലതു ഞെരിയാണിയും വലതു വശത്ത് ഇടതു ഞെരിയാണിയും ചേരും.

ഗുദത്തിന്റെയും ലിംഗത്തിന്റെയും മധ്യത്തിലാണ് സീവനി എന്ന സ്ഥാനം. ഇത് ഒരു മര്‍മസ്ഥാനമാണ്. ഞെരിയാണി സീവനിയില്‍ ചേരണമെങ്കില്‍ കാലിന്റെ അടിഭാഗം പൃഷ്ഠത്തിന്റെ അടിയില്‍ വരണം. അതായത് വലതുകാല്‍ മടക്കി ഞെരിയാണി സീവനിയില്‍ ചേര്‍ക്കുമ്പോള്‍ സ്വാഭാവികമായി ഉപ്പൂറ്റി ഇടതു പൃഷ്ഠത്തിന്റെ അടിയിലേക്കു കയറിപ്പോകും. ഇടതു കാലിന്റേത് വലതിനടിയിലും. ഉപ്പൂറ്റിയും ഞെരിയാണിയും നല്ല വഴക്കമുള്ളതായാലേ ഇതു സാധ്യമാവൂ.

ഹസ്തൗ തു ജാന്വോഃ സംസ്ഥാപ്യ

സ്വാംഗുലീഃ സംപ്രസാര്യ ച

വ്യാത്തവക്ത്രോ നിരീക്ഷേത 

നാസാഗ്രം സുസമാഹിതഃ (1-51)

കൈകള്‍ കാല്‍മുട്ടിന്മേല്‍ വിരലുകള്‍ നിവര്‍ത്തി പരത്തി വെക്കണം. വായ മലര്‍ക്കെ തുറന്ന് ഏകാഗ്രചിത്തനായി നാസാഗ്ര ദൃഷ്ടിയായി ഇരിക്കണം.

വായ മലര്‍ക്കെ തുറക്കുമ്പോള്‍ നാക്കിന്റെ സ്ഥാനമെന്ത്? നാക്ക് നീട്ടിയിരിക്കും. (കാലിന്റെയും കയ്യിന്റെയും സ്ഥിതിയില്‍ മാറ്റങ്ങളോടെ ശക്തമായി അലറുന്ന, സിംഹഗര്‍ജ്ജനം ചെയ്യുന്ന ആസനവും നടപ്പിലുണ്ട്. അതിന് സിംഹ ഗര്‍ജനാസനമെന്നും പേരു പറയും.) ദൃഷ്ടി മൂക്കിന്റെ അറ്റത്തായിരിക്കും. ദൃഷ്ടി മറ്റെവിടേക്കും തിരിയരുതെന്നര്‍ഥം. 

ദൃഷ്ടി തിരിഞ്ഞാല്‍ മനസ്സും അതോടൊപ്പം പോകും. അപ്പോള്‍ മനസ്സിന്റെ ഏകാഗ്രതയും നഷ്ടപ്പെടും. ‘സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയന്‍’ എന്ന് ഭഗവദ്ഗീതയും പറയുന്നുണ്ട്. സമാഹിത മനസ്സ് എന്നാല്‍ ലീനമായ മനസ്സു തന്നെ. സുസമാഹിതമെന്നാല്‍ നല്ലവണ്ണം സമാഹിതമെന്നാണ്. 

വൈദിക കര്‍മങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉള്ള ഒരു നിര്‍ദേശവും ഉത്തരവും ശ്രദ്ധിക്കുക. 

നിര്‍ദേശം കര്‍മം ചെയ്യുന്നയാള്‍ അതില്‍ പങ്കെടുക്കുന്നയാളോടു മനഃസമാധീയതാം (മനസ്സ് സമാധിലീനമാവട്ടെ). 

ഉത്തരം: സമാഹിതമനസഃ സ്മഃ(ഞങ്ങള്‍ സമാഹിത മനസ്സുള്ളവരാണ്). സമാഹിത ചിത്തവും സമാധിയും തമ്മിലുള്ള സാദൃശ്യം ശ്രദ്ധിക്കുക.

സിംഹാസനം ഭവേദേതത്

പൂജിതം യോഗിപുംഗവൈഃ

ബന്ധത്രിതയ സംധാനം 

കുരുതേ ചാസനോത്തമം. (1-52)

ഇതാണ് യോഗിവര്യന്മാരാല്‍ പൂജിതമായ സിംഹാസനം. ഇത് ബന്ധത്രയങ്ങളെ സാധിക്കുകയും ചെയ്യുന്നു. സിംഹാസനത്തിന്റെ പ്രാധാന്യം കാണിക്കാനാണ് ‘യോഗി പുംഗവൈഃ പൂജിതം’ എന്നു പറഞ്ഞത്. 

നാലു പ്രധാന ആസനങ്ങളിലൊന്നായാണ് സ്വാത്മാരാമന്‍ സിംഹാസനത്തെ കാണുന്നത്. താടി നെഞ്ചിനടുത്തേക്കുവരുന്നതിനാല്‍ ജാലന്ധര ബന്ധവും സീവനിയുടെ പാര്‍ശ്വങ്ങളില്‍ മര്‍ദ്ദം വരുമ്പോള്‍ മൂലബന്ധവും കൈകള്‍ നിവര്‍ത്തി കൈപ്പത്തി മുട്ടില്‍ ചേര്‍ത്ത് നട്ടെല്ലു നിവര്‍ന്ന് ശരീരം അല്പം മുന്നോട്ടായുമ്പോള്‍ ഉഡ്യാണ ബന്ധവും ഭാഗികമായി ലഭിക്കും. അതാണ് ബന്ധത്രയസന്ധാനം എന്നു പറഞ്ഞത്.

തൊണ്ടയ്‌ക്കും മൂക്കിനും ചെവിക്കും (ഋചഠ ) ഒരുപോലെ ഗുണകരമാണ് സിംഹാസനം. ഇത് സൂര്യോദയത്തില്‍ തുറന്ന സ്ഥലത്തു ചെയ്യുന്നത് കൂടുതല്‍ ഗുണകരമെന്ന പക്ഷവുമുണ്ട്.

ഭദ്രാസനം

ഗുല്ഫൗ ച വൃഷണസ്യാധഃ

സീവന്യാഃ പാര്‍ശ്വയോഃ 

ക്ഷിപേത്

സവ്യ ഗുല്‍ഫം തഥാ സവ്യേ

ദക്ഷഗുല്‍ഫം തു ദക്ഷിണേ (1-53)

വൃഷണങ്ങളുടെ താഴെ സീവനിയുടെ പാര്‍ശ്വങ്ങളില്‍ ഞെരിയാണികള്‍ ചേര്‍ക്കണം. വലത്തേത് വലത്തേതിലും ഇടത്തേത് ഇടത്തേതിലും.

പാര്‍ശ്വപാദൗ ച പാണിഭ്യാം 

ദൃഢം ബദ്ധ്വാ സുനിശ്ചലം

ഭദ്രാസനം ഭവേദേതത്

സര്‍വ്വവ്യാധി വിനാശനം.

ഗോരക്ഷാസനമിത്യാഹു 

രിദം വൈ സിദ്ധയോഗിനഃ  (1 -54)

ഓരോ വശത്തുമുള്ള കാലിനെ അതാതു കൈ കൊണ്ടു മുറുകെ പിടിച്ചു കൊണ്ട് അനങ്ങാതിരിക്കുന്നത് സര്‍വരോഗ വിനാശകമായ ഭദ്രാസനം. സിദ്ധന്മാരായ യോഗിമാര്‍ ഇതിനെ ഗോരക്ഷാസനമെന്നും വിളിക്കും.

ഗോരക്ഷമുനി സ്ഥിരമായി ചെയ്യുന്ന ആസനമായതിനാലാണ് ആ പേരു വന്നത്. ഭദ്രമെന്നാല്‍ നന്മ നിറഞ്ഞത്, അനുഗൃഹീതം എന്നൊക്കെ അര്‍ഥമെടുക്കാം. ‘ഭദ്രം കര്‍ണേഭി’ എന്ന് വേദം. വേദങ്ങള്‍ക്കിഷ്ടപ്പെട്ട വാക്കാണ് ഭദ്രം. കാലുകള്‍ക്ക് നല്ല വഴക്കമുള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന ആസനമാണിത്. 

മുലബന്ധം ഇതില്‍ സ്വാഭാവികമായും വരും. ജനനേന്ദ്രിയങ്ങള്‍ക്കും ഗര്‍ഭപാത്രത്തിനും ആയാസവും വഴക്കവും നില്‍കുന്നതാണീയാസനം. പത്മാസനവും സിദ്ധാസനവും വജ്രാസനവും പോലെയുള്ള ഗുണങ്ങള്‍ ഇതിലും കിട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.