ന്യൂദല്‍ഹി: നാല് നിയമസഭാ തെരഞ്ഞെടുപ്പുകളും പൊതു തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്താന്‍ തയാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി. റാവത്ത്. ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.
പൊതു തെരഞ്ഞെടുപ്പ് 2019 ഏപ്രില്‍- മെയ് മാസമാണ് നടക്കേണ്ടത്. മിസോറാമില്‍ നിയമസഭാ കാലാവധി ഡിസംബര്‍ 15 ന് കഴിയുകയാണ്. ഛത്തീസ്ഗഢില്‍ 2019 ജനുവരി അഞ്ചിനും മധ്യപ്രദേശില്‍ ജനുവരി ഏഴിനും രാജസ്ഥാനനില്‍ 20 നും കാലാവധി കഴിയും. ഈ നാല് തെരഞ്ഞെടുപ്പിനൊപ്പം പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ സജ്ജമാണ്, അദ്ദേഹം പറഞ്ഞു.
















