ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറി അംശു പ്രകാശിനെ മര്‍ദിച്ച കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്കും 11 ആംആദ്മി എംഎല്‍എമാര്‍ക്കും എതിരെ ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
അമാനത്തുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍, നിതിന്‍ ത്യാഗി, റിതുരാജ് ഗോവിന്ദ്, സഞ്ജീവ് ഢാ, അജയ് ദത്ത്, രാജേഷ് ഋഷി, രാജേഷ് ഗുപ്ത, മദന്‍ലാല്‍, പ്രവീണ്‍കുമാര്‍, ദിനേഷ് മൊഹാനിയ എന്നിവരാണ് എംഎല്‍എമാര്‍. കേസില്‍ ഈ മാസം 25ന് വാദം കേള്‍ക്കുമെന്ന് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ അറിയിച്ചു.
കേജ്‌രിവാളിന്റെ ഓഫീസില്‍ വച്ച് യോഗം ചേരവേയാണ് ഫെബ്രുവരി 19ന്ചീഫ് സെക്രട്ടറിയെ മര്‍ദിച്ചത്. കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാളിനെ ദല്‍ഹി പോലീസ് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അക്രമം നടക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
















