ന്യൂദല്‍ഹി: വൃക്കമാറ്റ ശസ്ത്രക്രിയക്ക് മെയ് മാസം ഔദ്യോഗിക നടപടികളില്‍നിന്ന് അവധിയില്‍ വിട്ടുനിന്ന ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് രാജ്യസഭയില്‍ തിരികെയെത്തി. രാജ്യസഭാ നേതാവുകൂടിയായ ജെയ്റ്റ്‌ലി ഇന്ന് രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പു ദിവസംകൂടിയായതിനാലാണ് എത്തിയത്.
അടുത്തയാഴ്ച അദ്ദേഹം ധനകാര്യമന്ത്രാലയത്തില്‍ ജോലിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
















