Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 04:13 pm IST
inIndia

ന്യൂദൽഹി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകിയ കോൺഗ്രസിന്റെ നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന കോൺഗ്രസ് സ്വന്തം ഭരണകാലത്തെ നടപടികൾ മറന്നുപോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ലഭിച്ച പുരസ്‌കാരങ്ങളും പിന്നീട് ലഭിച്ച രാഷ്‌ട്രീയ നിയമനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഗോയലിന്റെ വിമർശനം.

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എം.എസ്. ഗില്ലിന് 2000-ൽ പദ്മവിഭൂഷൺ നൽകിയതിനെ ചോദ്യം ചെയ്ത ഗോയൽ, അദ്ദേഹം പദവിയിൽ തുടരുമ്പോൾ തന്നെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി ലഭിച്ചത് പ്രലോഭനമായിരുന്നില്ലേയെന്നും ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ സേവനത്തിനുശേഷം ഗിൽ പാർലമെന്റിലേക്കും കേന്ദ്ര മന്ത്രിസഭയിലേക്കും എത്തിയതും അദ്ദേഹം പരാമർശിച്ചു. ഇത്തരം നടപടികൾ പ്രതിഫലത്തിന്റെയോ വിലപേശലിന്റെയോ ഭാഗമായിരുന്നോ എന്നായിരുന്നു ഗോയലിന്റെ ചോദ്യം.

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷനെ 1999-ൽ എൽ.കെ. അദ്വാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചതും ഗോയൽ വിമർശിച്ചു. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സത്യസന്ധതയ്‌ക്കും നിഷ്പക്ഷതയ്‌ക്കും പേരുകേട്ട വ്യക്തിയെ പിന്നീട് രാഷ്‌ട്രീയ മത്സരത്തിൽ ഇറക്കിയത് പ്രതിഫലമായി കാണാനാകില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശേഷന്റെ ഗുജറാത്ത് ഗവർണർ നിയമനവും ഗോയൽ പരാമർശിച്ചു.

2005-ൽ നവീൻ ചൗളയെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിൽ സോണിയ ഗാന്ധിയുടെ പങ്കെന്തായിരുന്നുവെന്നും ഗോയൽ ചോദിച്ചു. അന്നത്തെ സംവിധാനമനുസരിച്ച് പ്രധാനമന്ത്രിയും സർക്കാരുമാണ് ഇത്തരം നിയമനങ്ങൾക്ക് ഉത്തരവാദികളായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2009-ൽ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി, ചൗളയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട സംഭവവും ഗോയൽ ഉന്നയിച്ചു. ചൗള കോൺഗ്രസിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന ആശങ്ക ഗോപാലസ്വാമി പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഗോയലിന്റെ വാദം. ഈ ആവശ്യം അന്നത്തെ മൻമോഹൻ സിങ് സർക്കാർ പരിഗണിച്ചില്ലെന്നും സോണിയ ഗാന്ധിക്ക് സർക്കാരിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ താൽപ്പര്യവും പൊതുതാൽപ്പര്യവും മുൻനിർത്തി സ്വതന്ത്രമായി പ്രവർത്തിക്കാൻ എൻഡിഎ സർക്കാർ പൂർണ സ്വയംഭരണാധികാരം നൽകിയിട്ടുണ്ടെന്ന് ഗോയൽ പറഞ്ഞു. നിയമിതരായ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് രാഷ്‌ട്രീയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുകയോ നിയമവ്യവസ്ഥകൾ മറികടന്ന് രാഷ്‌ട്രീയ പദവികൾ നൽകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കോൺഗ്രസ് ഭരണകാലത്ത് ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പാർട്ടി ടിക്കറ്റിൽ മത്സരിപ്പിക്കുകയും മറ്റൊരാളെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ഗവർണർമാരായി നിയമിക്കുകയും ചെയ്തതായി ഗോയൽ ആരോപിച്ചു. ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ കോൺഗ്രസിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ സമീപനത്തെയും നടപടികളിലെ ഇരട്ടത്താപ്പിനെയും വിമർശിച്ച ഗോയൽ, ഭരണഘടനയുടെ അന്തസ്സിനെ ദുർബലപ്പെടുത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതിനു മുമ്പ് കോൺഗ്രസ് സ്വന്തം ഭരണകാലത്തെ നടപടികൾ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വമാണ് കാരണമെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. കോൺഗ്രസിന്റെ രാഷ്‌ട്രീയ ഭാവിക്ക് രാഹുൽ ഗാന്ധി തന്നെ വലിയ തടസ്സമാണെന്ന് പലരും കരുതുന്നുവെന്നും യുവാക്കൾക്കിടയിൽ അദ്ദേഹം ഒരു ‘റെഡ് ഫ്ലാഗ്’ ആണെന്നുമായിരുന്നു ഗോയലിന്റെ പരാമർശം.

മൂന്ന് മാസം ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയോട് രാഹുൽ ഗാന്ധിയും സഹപ്രവർത്തകരും മോശമായി പെരുമാറിയെന്നും ഗോയൽ ആരോപിച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയോടുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ ജനങ്ങളും മാധ്യമപ്രവർത്തകരും ഇതിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: TN SeshanPolitical AppointmentRahul GandhicongressPiyush GoyalMS GillPadma VibhushanElection Commission of India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.