Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉന്നതാധികാര സമിതി ഇന്ന് മുല്ലപ്പെരിയാറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2018, 01:11 am IST
in Kerala

കുമളി: അതിശക്തമായ കാലവര്‍ഷം മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍  ഉന്നതാധികാരസമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും. സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് പരിശോധന. സമിതി ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജ്, കേരളത്തിന്റെ പ്രതിനിധി ട്വിങ്കിള്‍ ബിശ്വാസ,്  തമിഴ്‌നാട് പ്രതിനിധി കെ.എസ്. പ്രഭാകര്‍ എന്നിവര്‍ രാവിലെ പതിനൊന്നരയോടെ മുല്ലപ്പെരിയാറില്‍ എത്തും. 

പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ, ഷട്ടറുകള്‍ എന്നിവ പരിശോധിക്കും. പിന്നീട് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. മുമ്പ് ഉന്നതാധികാരസമിതി സന്ദര്‍ശനവേളയില്‍ ഷട്ടര്‍ പ്രവര്‍ത്തനരീതി (ഓപ്പറേറ്റിംഗ് മാന്വല്‍) മുന്‍കൂട്ടി കേരളത്തിന് നല്‍കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തമിഴ്‌നാട് ഇത് കേരളത്തിന് കൈമാറിയിട്ടില്ല. പ്രവര്‍ത്തനരീതി മുന്‍കൂട്ടി അറിയാന്‍ സാധിച്ചാല്‍ സംസ്ഥാനത്തിന് ഷട്ടര്‍ തുറക്കുന്നതിനു മുന്നോടിയായി വേണ്ട ജാഗ്രതാനിര്‍ദേശം തീരത്തുള്ളവര്‍ക്ക് നല്‍കുവാനും അതുവഴി അപകടസാധ്യത കുറയ്‌ക്കുവാനും കഴിയുമെന്ന് സംസ്ഥാന ജലസേചന വകുപ്പ് അധികൃതര്‍ പറയുന്നു. 

ഇക്കാര്യം തന്നെയാകും ഇന്നത്തെ യോഗത്തില്‍ കേരളം പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. എട്ട് മാസത്തിന് ശേഷമാണ് ഉന്നതാധികാര സമിതി അംഗങ്ങള്‍ അണക്കെട്ടില്‍ എത്തുന്നത്. മാസങ്ങളായുള്ള കേരളത്തിന്റെ ആവശ്യമായിരുന്നു അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പരിശോധിക്കണമെന്നത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിലനില്‍ക്കുന്നത്. 

മുല്ലപ്പെരിയാറിലെ ജലം ഒഴുകിയെത്താതെ തന്നെ ഇടുക്കി ജലസംഭരണിയില്‍നിന്ന് വെള്ളം തുറന്നുവിടാനുള്ള സാധ്യത ഏറെയാണ്. വരും ദിവസങ്ങളില്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുകയും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുകയും ചെയ്താല്‍ സ്ഥിതി സങ്കീര്‍ണമാകും. ഒരു ഘട്ടത്തില്‍ 135.95 അടിയിലേക്ക് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. രണ്ടു ദിവസമായി നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം 134.75  അടിയാണ്. സെക്കന്റില്‍ 1127 ഘനയടി വെള്ളം അണക്കെട്ടിലേക്കു ഒഴുകിയെത്തുമ്പോള്‍ 2073 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നു. 10,900 ദശലക്ഷം ഘനയടി ജലം നിലവില്‍ അണക്കെട്ടില്‍ സംഭരിച്ചിരിക്കുന്നു. ഏതു വിധേനയും ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തി അണക്കെട്ടിന് ബലക്ഷയമില്ലെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് തമിഴ്‌നാട്. എന്നാല്‍ ഇടുക്കി ഡാമിലെ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച്  മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കണമെന്ന ആവശ്യമാണ് പെരിയാറിന്റെ തീരത്തുള്ളവര്‍ ഉന്നയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.