കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും. എളമക്കര ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 8.50ന് മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിഎച്ച്പി അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ മിലന്‍ പരാന്തേ മുഖ്യപ്രഭാഷണം നടത്തും. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ അധ്യക്ഷനാകും.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുകയും പുതിയ വര്‍ഷത്തെ പരിപാടികള്‍ക്ക് രൂപരേഖ തയാറാക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. അറുനൂറില്‍പ്പരം പ്രതിനിധികള്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.
നാളെ വൈകിട്ട് നാലിന് സമ്മേളനം അവസാനിക്കും. പ്രതിനിധി സമ്മേളനത്തിന് ശേഷം വൈകിട്ട് അഞ്ചു മുതല്‍ ഗുരുവന്ദനം എന്ന പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
















