Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് പതിനാറ് വയസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:32 am IST
in Kerala

മുഹമ്മ: കുമരകം ബോട്ട് ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനാറാണ്ട്. 2002 ജൂലൈ 27ന് പുലര്‍ച്ചെ 5.45ന് മുഹമ്മ ജെട്ടിയില്‍ നിന്നും പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ എ-53 ബോട്ടാണ് കുമരകത്ത് എത്തുന്നതിന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് മണല്‍ത്തിട്ടയില്‍ ഇടിച്ചു മറിഞ്ഞത്. ദുരന്തത്തില്‍ 15 സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. 

 104 പേര്‍ സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലേറെ യാത്രക്കാര്‍ കയറിയതും ബോട്ടിന്റെ കാലപ്പഴക്കവുമാണ് അപകടകാരണമായത്. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേയ്‌ക്ക് പിഎസ്‌സി പരീക്ഷ എഴുതാന്‍ പോയ നിര്‍ധന കുടുംബത്തിലെ യുവതി യുവാക്കളും മത്സ്യ കച്ചവടക്കാരും കൂലിവേലക്കാരും അടക്കമുള്ളവരാണ് ദുരന്തത്തിനിരയായത്. ആര്യാട്- കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലുള്ള അഞ്ച് പഞ്ചായത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

 ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മീഷന്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 91 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചെങ്കിലും ഓരോരുത്തര്‍ക്കും 1.5 ലക്ഷം വീതമാണ് നല്‍കിയത്. കമ്മീഷന്‍ നിര്‍ദേശിച്ച മുഴുവന്‍ തുകയും നഷ്ടപരിഹാരമായി കിട്ടണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ കോടതി കയറിയിറങ്ങിയിട്ടും അനുകൂല വിധി ഉണ്ടായില്ല. ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(മൂന്ന്)യില്‍ തുടരുകയാണ്. 

മുന്നൂറോളം സാക്ഷികളില്‍ ഇതുവരെ 250 പേരെ വിസ്തരിച്ചു. ഇപ്പോള്‍ ഡോക്ടര്‍മാരെയാണ് വിസ്തരിക്കുന്നത്.  നാലു പ്രതികളാണ് കേസിലുള്ളത്. ഇപ്പോള്‍ മുഹമ്മ-കുമരകം ഫെറിയില്‍ സര്‍വീസ് നടത്തുന്ന രണ്ട് പാസഞ്ചര്‍ കം വെഹിക്കിള്‍ ബോട്ടില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമില്ല. ബോട്ട്‌ജെട്ടിയിലേക്ക് യാത്രക്കാര്‍ക്കെത്തുവാന്‍ ഇപ്പോള്‍ ബസ് സൗകര്യമില്ലാത്തതിനാല്‍ യാത്രക്കാരുടെ എണ്ണം കുറയുകയാണ്. 

 ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് വെള്ളിയാഴ്ച  മുഹമ്മ ഗ്രാമം ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കും. വിവിധ സംഘടനകളും സ്‌കൂളുകളും പാസഞ്ചേഴ്‌സ് അസോസിയേഷനും പുഷ്പാര്‍ച്ചനയും അനുസ്മരണസമ്മേളനവും നടത്തും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)
India

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

പുതിയ വാര്‍ത്തകള്‍

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.