Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധികാരം ജനങ്ങള്‍ക്കുവേണ്ടി മാത്രം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 03:36 am IST
in Kerala

തൃശൂര്‍: അധികാരം ജനങ്ങള്‍ക്കും ജനഹിതത്തിനും വേണ്ടിയുള്ളതാണെന്ന് മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍. തൃശൂരില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ നല്‍കിയ ഉജ്ജ്വല സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമല്ല ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ് വലുത്. ഒന്നാമതായും രണ്ടാമതായും മൂന്നാമതായും എനിക്ക് നിറവേറ്റാനുള്ള കര്‍ത്തവ്യം ജനങ്ങളോടാണ്. 

മിസോറാം മുതലായ വടക്കു -കിഴക്കന്‍ സംസ്ഥാനങ്ങളെ സപ്തസഹോദരിമാര്‍ എന്നാണ് വിളിക്കുന്നത്. സഹോദരിയെ സംരക്ഷിക്കാനുള്ള ചുമതല ഏല്‍പ്പിക്കപ്പെട്ട ഒരു സഹോദരനാണ് ഞാന്‍. മിസോറാമിലെ ഒരു പഴമൊഴി പ്രകാരം ശരിയുടെ പാതകള്‍ കീഴ്‌ക്കാംതൂക്കാണ്, തെറ്റിന്റെ പാതകള്‍ നിരപ്പായതും. കീഴ്‌ക്കാംതൂക്കായ പാതയിലൂടെ പ്രയാസപ്പെട്ട് പ്രവര്‍ത്തിച്ച് സഹോദരിയുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് എന്നെ ഏല്‍പ്പിച്ച ദൗത്യം. അത് ഭംഗിയായി നിര്‍വഹിക്കാന്‍ നിങ്ങളുടെയെല്ലാം അനുഗ്രഹം തേടിയാണ് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നത്. ബഹുസ്വരതയിലൂന്നിയ സാംസ്‌കാരിക ഐക്യമാണ് ഭാരതത്തിനുള്ളത്. അത് കാത്തു സൂക്ഷിക്കാന്‍ നാമോരോരുത്തരും ബാധ്യസ്ഥരാണ്. ജാതി-മത ചിന്തകള്‍ക്കതീതമായി ഞാനൊരു ഭാരതീയനാണെന്നതില്‍ അഭിമാനവും ഭരണഘടനയോട് ബഹുമാനവും ഉള്ള സമൂഹമാണ് നമുക്കു വേണ്ടത്. എന്റെ നാടിന്റെ കാലം വന്നു എന്ന് ഓരോ ഭാരതീയനും ആത്മാഭിമാനത്തോടെ പറയുന്ന കാലത്താണ് ഭാരതം ലോകത്തിന്റെ നെറുകയിലെത്തുന്നത്. ജ്ഞാനപ്പാനയിലെ കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളേ എന്നു തുടങ്ങുന്ന വരികള്‍ ചെറുപ്പം മുതലേ ചൊല്ലി പഠിച്ചവനായതു കൊണ്ട് വന്ന വഴി ഞാനൊരിക്കലും മറക്കില്ല. ഇയാള്‍ തലമറന്ന് എണ്ണ തേച്ചു തുടങ്ങി എന്ന് തന്നെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്ന ഒരു കാലമുണ്ടാവല്ലേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

തൃശൂരിലെ തന്റെ സഹപ്രവര്‍ത്തകരേയും തനിക്ക് പ്രചോദനമായവരേയുമെല്ലാം പേരെടെത്തു പറഞ്ഞ് അദ്ദേഹം നന്ദി അറിയിച്ചു. ഗവര്‍ണ്ണറായ ശേഷം ആദ്യമായാണ് കുമ്മനം തൃശൂരിലെത്തുന്നത്. രാവിലെ 11.15ന് ടൗണ്‍ഹാളിലെത്തിയ അദ്ദേഹത്തെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനം പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സദ്ഭവാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു.  മാര്‍ അപ്രേം മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. കുമ്മനത്തെ അനുമോദിക്കാന്‍ കൂടിയ യോഗത്തില്‍ അധ്യക്ഷനാവാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്ന് മാര്‍ അപ്രേം പറഞ്ഞു. കുമ്മനത്തിന്റെ ഗവര്‍ണ്ണര്‍ പദവി കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടമായിരിക്കാമെങ്കിലും, നാടിന് അഭിമാനവും ലാഭവുമാണ്. മിസോറാം പോലെയുള്ള ഒരു നല്ല സംസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ ഒരു നല്ല വ്യക്തിയുടെ കൈകളിലാണ് എത്തിയിരിക്കുന്നതെന്നും മാര്‍ അപ്രേം പറഞ്ഞു. 

 നൂറു വയസ്സ് തികഞ്ഞ വിദ്യാഭ്യാസ വിചക്ഷണനും മുന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ പി.ചിത്രന്‍ നമ്പൂതിരിപ്പാടിനെ കുമ്മനം ആദരിച്ചു. മാര്‍ അപ്രേം മെത്രാപ്പൊലീത്ത കുമ്മനത്തിന് തൃശൂരിന്റെ സ്‌നേഹോപഹാരം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.വി.എസ്.വിജയന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ.ടി.ചന്ദ്രശേഖരന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ജില്ലാ പ്രസിഡന്റ് സി.എ.സലീം, കല്യാണ്‍ സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്‍,  കലാമണ്ഡലം ഗോപി, കെപിഎംഎസ് ഉപദേശക സമിതി അംഗം ടി.വി.ബാബു, കെ.എ.ഉണ്ണികൃഷ്ണന്‍, വിപിന്‍ കൂടിയേടത്ത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.