Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍; കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 01:10 am IST
in Kerala

കൊച്ചി: പ്രതിസന്ധിയിലായ കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. രണ്ടുവര്‍ഷമായി വിലയിടിഞ്ഞുകൊണ്ടിരുന്ന കുരുമുളക് വിപണി ഒരിടവേളയ്‌ക്കുശേഷം ഉയിര്‍ത്തെഴുന്നേറ്റു. കേന്ദ്രവാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുവിന്റെ ഇടപെടലുകളാണ് കുരുമുളക് വിപണിയുടെ തകര്‍ച്ചയെ പിടിച്ചുനിര്‍ത്തിയത്. 

കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ കുരുമുളക് വിപണിയില്‍ സത്വരമാറ്റം കൊണ്ടു വന്നതായി വ്യാപാരികള്‍ പറയുന്നു. കിലോയ്‌ക്ക് 300 രൂപയിലേക്കു വരെ വിലയിടിഞ്ഞ കുരുമുളകിന്റെ വിലയില്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ 50 രൂപയുടെ വര്‍ധനവുണ്ടായി. ആസിയാന്‍ കരാറിന്റെ പരിമിതികള്‍ നിലനില്‍ക്കേ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മികച്ച നടപടികളാണ് വിപണിക്ക് ഊര്‍ജം പകര്‍ന്നതെന്ന് മലഞ്ചരക്ക് വ്യാപാരിയായ ഷഫീഖ് അഹമ്മദ് പറയുന്നു.കിലോയ്‌ക്ക് 750 രൂപവരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വിപണി പ്രതിസന്ധി  നേരിട്ടുതുടങ്ങിയത് 2016 അവസാനത്തോടെയാണ്. വിപണിവില കിലോയ്‌ക്ക് 400 രൂപയില്‍ താഴെയായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കുരുമുളകിന്റെ മിനിമം ഇറക്കുമതി വില 500 രൂപയാക്കി ഉത്തരവിറക്കി. 

ഇതോടെ സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് പ്രകാരം സാഫ്റ്റ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് എട്ട് ശതമാനം ഇറക്കുമതി നികുതി കൂടി നല്‍കി കിലോയ്‌ക്ക് 540 രൂപ നിരക്കില്‍ കുരുമുളക് ഇറക്കുമതി ചെയ്യാമെന്നായി. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അല്ലാത്ത മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് 52 ശതമാനവും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവയ്‌ക്ക് 75 ശതമാനവും നികുതി നല്‍കണം. മിനിമം 540 രൂപയ്‌ക്കേ കുരുമുളക് ഇറക്കുമതി ചെയ്യാനാവൂ എന്ന നിബന്ധന വന്നതോടെ കുരുമുളക് വ്യാപാരരംഗത്തെ കുത്തക കമ്പനികളടക്കം കള്ളക്കടത്ത് മാര്‍ഗത്തിലൂടെ കുരുമുളക് ഇറക്കുമതി വ്യാപകമാക്കി. വിയറ്റ്‌നാമില്‍ നിന്നടക്കമുള്ള കുരുമുളക് ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ വഴി വ്യാപകമായി ഇന്ത്യയില്‍ കള്ളക്കടത്തുമാര്‍ഗത്തിലൂടെ എത്തിയതോടെ വിപണി തകര്‍ന്നു. മിനിമം ഇറക്കുമതി വില 500 ആക്കിയെങ്കിലും കുരുമുളക് നിയന്ത്രിത ഉല്‍പന്നങ്ങളുടെ പട്ടികയിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ഇതിനിടെ നിയന്ത്രിത ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ലഭ്യമായിരുന്ന ചില ഇളവുകള്‍ ഉപയോഗിച്ച് വന്‍കിടക്കാര്‍ ഇറക്കുമതി നടത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം ഇറക്കുമതി വിലയുടെ പ്രയോജനം അട്ടിമറിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.

  

കുരുമുളക് കള്ളക്കടത്ത് തടയാന്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുകയായിരുന്നു. കുരുമുളക് കടത്ത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റവന്യു, ധനകാര്യമന്ത്രാലയങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് പ്രഭു  ആവശ്യപ്പെട്ടു. അതിര്‍ത്തികളില്‍ നിരീക്ഷണം കര്‍ശനമാക്കാനും കളളക്കടത്ത് തടയാന്‍ വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കസ്റ്റംസിനും അദ്ദേഹം നിര്‍ദേശം നല്‍കി. നിയന്ത്രിത ഉല്‍പന്നങ്ങളുടെ പട്ടികയില്‍നിന്നും നിരോധിത ഉല്‍പന്നങ്ങളുടെ പട്ടികയിലേക്ക് കുരുമുളകിനെ മാറ്റുകയും ചെയ്തു. ഇതോടെ ഏറ്റവും കുറഞ്ഞത് കിലോയ്‌ക്ക് 540 രൂപനല്‍കാതെ  ആര്‍ക്കും കുരുമുളക് ഇറക്കുമതി സാധ്യമല്ലാതായി. കുരുമുളക് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ജോയ്‌സ് ജോര്‍ജ് എംപി പാര്‍ലെമന്റില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുരുമുളകിന് താങ്ങുവില പ്രഖ്യാപിക്കുന്നത് പരിഗണിക്കാന്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.