Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയത്തിൽ വിറങ്ങലിച്ച് കോട്ടയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2018, 03:14 am IST
in Kerala

കോട്ടയം: മഴമേഘങ്ങള്‍ കാണുമ്പോള്‍ കോട്ടയത്തിന്റെ നെഞ്ചിടിക്കുകയാണ്. അത്രമേല്‍ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലപ്പുറമാണ് ഓരോ വീട്ടിലെയും പ്രദേശത്തെയും അവസ്ഥ. ഇങ്ങനെയൊരു വെള്ളപ്പൊക്കം പലര്‍ക്കും ഓര്‍മയില്ല. കോട്ടയത്ത് ആദ്യമായിട്ടാണ് വെള്ളപ്പൊക്കം പ്രളയമായി മാറിയതെന്ന് പഴമക്കാര്‍ പറയുന്നു. 

94 വര്‍ഷം മുമ്പത്തെ മഹാപ്രളയത്തോടാണ് അവര്‍ ഇതിനെ താരതമ്യം ചെയ്യുന്നത്. പുതുതലമുറയ്‌ക്കാകട്ടെ, ഇതൊരു പുത്തന്‍ അനുഭവവും. ഉരുള്‍പൊട്ടി മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുകയും കിഴക്കന്‍ വെള്ളം കുതിച്ചെത്തുകയും ചെയ്തപ്പോഴാണ് കോട്ടയം മുതല്‍ വൈക്കം വരെയുള്ള അപ്പര്‍ കുട്ടനാടന്‍ മേഖല വെള്ളത്തില്‍ മുങ്ങിയത്. 

ജില്ലയിലെ മൂന്ന് താലൂക്കുകളിലായി അരലക്ഷത്തിലേറെ ആളുകളാണ് പ്രളയത്തില്‍ അകപ്പെട്ടിരിക്കുന്നത്. മൂവായിരത്തോളം കുടുംബങ്ങളാണ് ഉടുതുണി മാത്രമായി സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയത്. ഒഴുകിയെത്തിയ വെള്ളം നിറഞ്ഞ് കിണറുകള്‍ ഉപയോഗശൂന്യമായി. ഇഴ ജന്തുക്കളുടെ ശല്യം വേറെയും. 

കോട്ടയം താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയാണ് പൂര്‍ണ്ണമായും മുങ്ങിയത്. കോട്ടയം നഗരപ്രദേശവും സമീപ പഞ്ചായത്തുകളും ടൂറിസം കേന്ദ്രങ്ങള്‍ എന്ന് പുകള്‍പെറ്റ കുമരകവും അയ്‌മനവും പ്രളയത്തില്‍ അകപ്പെട്ടു. റവന്യു, അഗ്നിരക്ഷാസേനയ്‌ക്കൊപ്പം ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രണ്ട് ദിവസമായി ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കുമരകം, അയ്‌മനം മേഖലകളില്‍ തുടങ്ങിയ ഏതാനും ദുരിതാശ്വാസ ക്യാമ്പുകള്‍ വീണ്ടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 

പ്രളയം ജനജീവിതവും പൂര്‍ണമായി സ്തംഭിപ്പിച്ചു. പ്രധാന റോഡുകളിലൊഴികെ ബസ് ഗതാഗതം നിലച്ചു. ആളുകള്‍ പുറത്തിറങ്ങാതെ വന്നതോടെ റോഡിലും തിരക്കൊഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് പകുതിയായി. ഓഫീസുകളിലും ഹാജര്‍ കുറഞ്ഞു. ട്രെയിന്‍ ഗതാഗതം താറുമാറായി. എവിടെയും സമാനതകളില്ലാത്ത ദുരിതം. ഉയര്‍ന്ന പ്രദേശങ്ങളും ദുരിതത്തില്‍ നിന്ന് മുക്തമല്ല. 

എംസി റോഡിലും കെകെ റോഡിലും, മുമ്പ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതായി പലര്‍ക്കും ഓര്‍മ്മയില്ല. ഉരുള്‍പൊട്ടി വന്ന വെള്ളത്തില്‍  പാലാ നഗരവും സമീപ പ്രദേശങ്ങളും രണ്ട് ദിവസം പൂര്‍ണ്ണമായി ഒറ്റപ്പെട്ടു. ഉയര്‍ന്ന പ്രദേശമായ കുറവിലങ്ങാട്ട് ആദ്യമായി ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അവിടെ അരയോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്.

ജി. അനൂപ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.